06 MAY 2025

Nithya V

രാത്രി എത്ര മണിക്കൂർ ഉറങ്ങണം? 

Image Courtesy: FREEPIK

മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തിന് ശരിയായ ഉറക്കം ആവശ്യമാണ്. ഉറക്കക്കുറവ് രക്തസമ്മർദ്ദം കൂട്ടും.

ഉറക്കം

കൂടാതെ വിഷാദം, മാനസികസമ്മർദ്ദം, ആകുലത തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിക്കാൻ ഉറക്കക്കുറവ് കാരണമാകും.

ഉറക്കക്കുറവ്

മനുഷ്യന്റെ ഉറക്കത്തിന്റെ അളവ് ഓരോ ഘട്ടത്തിലും വ്യത്യസ്തമാണ്. ഓരോ പ്രായത്തിലും ആവശ്യമായ ഉറക്കത്തിന്റെ അളവ് അറിയാം.

ഓരോ പ്രായത്തിലും

മുതിർന്നവർ ദിവസവും ഏഴ് മണിക്കൂർ ഉറങ്ങണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനത്തിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മുതിർന്നവർ

ഒരു കുഞ്ഞിന് മുതിർന്നവരേക്കാൾ ഉറക്കം ആവശ്യമാണ്. 0 മുതൽ 3 മാസം വരെ പ്രായമുള്ള കുട്ടികൾ 14 മുതൽ 17 മണിക്കൂർ വരെ ഉറങ്ങണം.

കുഞ്ഞ്

4 - 12 മാസം വരെ 12 മുതൽ 16 മണിക്കൂർ വരെയും 3 - 5 വയസ്സുവരെ 10 മുതൽ 13 മണിക്കൂർ വരെയുമാണ് ഉറങ്ങേണ്ടത്.

അഞ്ച് വയസ് വരെ

13 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർ 8 മുതൽ 10 മണിക്കൂർ വരെയും 18-60 വയസ്സ് പ്രായമുള്ളവർ 7 മണിക്കൂർ വരെയും ഉറങ്ങണം.‌

കൗമാരക്കാർ

61-64 വയസ്സിനിടയിലുള്ളവർ 7 മുതൽ 9 മണിക്കൂർ, 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവ‍ർ 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം.

അറുപത് കഴിഞ്ഞവർ