6 May 2025
TV9 MALAYALAM
Image Courtesy: Freepik
ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് സ്‌ട്രെസ്. ജീവിതത്തിന്റെ സന്തോഷങ്ങള്‍ തല്ലിക്കെടുത്തുന്ന അവസ്ഥയായി സ്‌ട്രെസ് മാറുന്നു
തൊഴിലിടങ്ങളിലും, യാത്രകളിലും, എന്തിന് ശാന്തമായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ പോലും പലര്‍ക്കും സ്‌ട്രെസ് കടന്നുവരുന്നു
ഇതിനുള്ള പരിഹാരമാണ് പലരും തേടുന്നത്. 'ബ്രീത്തിങ് ടെക്‌നിക്ക്' ആണ് ലൈഫ്‌സ്റ്റൈല്‍ കോച്ച് ലൂക്ക് കൗട്ടീഞ്ഞോ നിര്‍ദ്ദേശിക്കുന്നത്
ലളിതവും ഫലപ്രദവുമായ ശ്വസനരീതി പരിശീലിക്കുന്നത് മനസ്സിനെ ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു
ഉത്കണ്ഠ തോന്നുന്നുണ്ടെങ്കിൽ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ 4-7-8 ശ്വസന രീതി സഹായിക്കുമെന്ന് ലൂക്ക് കൗട്ടീഞ്ഞോ പറഞ്ഞു
പ്രാണായാമം എന്ന പുരാതന യോഗ രീതിയെ അടിസ്ഥാനമാക്കിയുള്ള ഒരു ലളിതമായ ശ്വസന രീതിയാണിത്. ഈ ശ്വസന രീതി ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം
ആദ്യം നാല് സെക്കന്‍ഡ് ഉള്ളിലേക്ക് ശ്വാസം വലിക്കണം. ഏഴ് സെക്കന്‍ഡ് അത് ഹോള്‍ഡ് ചെയ്യണം. തുടര്‍ന്ന് എട്ട് സെക്കന്‍ഡ് പുറത്തുവിടണം
4-7-8 ശ്വസനരീതി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ലൈഫ്‌സ്റ്റൈല്‍ കോച്ച് ലൂക്ക് കൗട്ടീഞ്ഞോ പറയുന്നു