30 January 2026

Nithya V

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!

Image Credit: Getty Images

സ്വാദിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് ചെമ്മീന്‍. എന്നാല്‍ ചെമ്മീന്‍ അങ്ങനെ എല്ലാവര്‍ക്കും ഒരുപോലെ കഴിക്കാനാകില്ല.

ചെമ്മീന്‍

ചിലര്‍ക്ക് ചെമ്മീന്‍ കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാറുണ്ട്. എന്നാല്‍ ചെമ്മീന്‍ കഴിച്ചയുടന്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തുകൊണ്ടാണെന്ന് പലര്‍ക്കും മനസിലാക്കാന്‍ സാധിക്കാതെ വരുന്നു.

അലര്‍ജി

ചെമ്മീന്‍ ഒരു പ്രത്യേക പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെത്തുമ്പോള്‍ അമിതമായുള്ള റിയാക്ഷന്‍ സംഭവിക്കുന്നു. ശരീരം ആന്റിബോഡികള്‍, ഹിസ്റ്റാമൈനുകള്‍ എന്നിവ ഈ സമയത്ത് ഉത്പാദിപ്പിക്കും.

പ്രോട്ടീന്‍

ചെമ്മീന്‍ കഴിച്ചതിന് ശേഷം നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാകുകയാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടമാക്കും. ഇവ അവഗണിക്കരുത്, ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം.

ഇവയുണ്ടാകും

ചെമ്മീന്‍ കഴിച്ചതിന് തൊട്ടുപിന്നാലെ ശരീരത്തില്‍ തിണര്‍പ്പുകള്‍ ഉണ്ടാകുകയും ചൊറിച്ചിലിന് കാരണമാകുകയും ചെയ്താല്‍ സൂക്ഷിക്കുക. കണ്ണ്, വായ, ചര്‍മ്മം എന്നിവിടങ്ങളില്‍ പ്രത്യേകിച്ച്.

ചൊറിച്ചില്‍

ചെമ്മീന്റെ അലര്‍ജി മൂലം ചിലപ്പോള്‍ തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടാം. പള്‍സ് നിരക്ക് കുറയുകയും ബോധം നഷ്ടപ്പെടുന്നതിനൊപ്പം എക്‌സിമയും ഉണ്ടാകാനിടയുണ്ട്.

തലകറക്കം

ചെമ്മീന്‍ കഴിച്ചാല്‍ ചിലര്‍ക്ക് ശ്വാസതടസം ഉണ്ടാകും. ശ്വാസകോശ പ്രശ്‌നങ്ങളും നെഞ്ചുവേദനയും ഉണ്ടായാല്‍ ശ്രദ്ധിക്കുക. ശ്വാസം മുട്ടല്‍, ചുമ എന്നിവ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

ശ്വാസതടസം