29 January 2026

Nithya V

മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കണോ കളയണോ? 

 Image Courtesy: Getty Images

നമ്മുടെ അടുക്കളകളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇവയ്ക്ക് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ട്.

ഉരുളക്കിഴങ്ങ്

പലപ്പോഴും കൂടുതൽ അളവിൽ വാങ്ങി വെക്കുമ്പോൾ ദിവസങ്ങൾക്കുള്ളിൽ അതിൽ മുളകൾ വരുന്നത് കാണാറുണ്ട്.

മുളകൾ

മുളച്ച ഭാഗം ചെത്തിക്കളഞ്ഞ് ബാക്കി ഉപയോഗിക്കുന്നതാണ് മിക്കവരുടെയും രീതി. എന്നാൽ ഇവ ആരോ​ഗ്യത്തിന് ​ഗുണകരമാണോ?

ആരോഗ്യം

ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് വിദഗ്ധർ പറയുന്നു. ഉരുളക്കിഴങ്ങിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ചില വിഷാംശങ്ങളാണ് ഇതിന് കാരണം.

വിഷാംശം

മുളച്ച ഉരുളക്കിഴങ്ങിൽ സോളനൈൻ, ചാക്കോണൈൻ എന്നീ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

സോളനൈൻ

ഇവ ചെറിയ അളവിൽ ശരീരത്തിന് ഗുണകരമാണെങ്കിലും, അമിതമായി ഉള്ളിൽ ചെല്ലുന്നത് വിഷബാധയ്ക്ക് കാരണമാകും.

വിഷബാധ

ഉരുളക്കിഴങ്ങ് മുളച്ചു തുടങ്ങുന്നതോടെ അതിലെ പോഷകങ്ങൾ ആ മുളയുടെ വളർച്ചയ്ക്കായി ഉപയോഗിക്കപ്പെടുന്നു.

പോഷകങ്ങൾ

ഇത് ഉരുളക്കിഴങ്ങിന്റെ പോഷകഗുണം കുറയ്ക്കുകയും രുചിയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. അതിനാൽ മുള വന്ന ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലത്.

രുചി