30 January 2026
Sarika KP
Image Courtesy: Getty Images
സംസ്ഥാനത്ത് ചൂട് കഠിനമായി കൂടി കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് ആശ്വാസം നേടാൻ തണ്ണിമത്തനേക്കാൾ മികച്ച മറ്റൊരു ഫലമില്ല.
ഉയർന്ന ജലാംശം ഉള്ളതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ മികച്ചതാണ്. അസിഡിറ്റിക്കും തണ്ണിമത്തൻ ജ്യൂസ് നല്ലതാണ്.
വിറ്റമിനുകളായ സി, എ, പാന്റോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാത്സ്യം എന്നിവ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
എന്നാൽ പലപ്പോഴും തണ്ണിമത്തൻ വാങ്ങികൊണ്ട് വന്ന് വീട്ടിലെത്തി നോക്കുമ്പോഴേക്കും നന്നായി പഴുക്കാത്ത അവസ്ഥയിലാകും
തണ്ണിമത്തൻ തിരഞ്ഞെടുക്കാൻ ചില രീതികളുണ്ട്. അവ പരീക്ഷിച്ചാൽ നല്ല തണ്ണിമത്തൻ വീട്ടിലെത്തിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.
ഏറ്റവും ഭാരക്കൂടുതലുള്ള തണ്ണിമത്തൻ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതിലായിരിക്കും ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയിരിക്കുക.
വിരൽ കൊണ്ട് തണ്ണിമത്തന്റെ പുറത്ത് തട്ടുമ്പോൾ ചെറിയ ശബ്ദ വ്യത്യാസത്തിലൂടെ നല്ല തണ്ണിമത്തൻ തിരിച്ചറിയാം.
കടും പച്ച നിറത്തിലുള്ളതാണെങ്കിൽ ഇത് നന്നായി വിളഞ്ഞതാണെന്ന് സൂചിപ്പിക്കുന്നു. പച്ചയും മഞ്ഞയും നിറമാണെങ്കിലും വിളഞ്ഞിട്ടുണ്ടെന്നാണ് അർത്ഥം.