16 AUG 2026

NEETHU VIJAYAN

ഇനി വഴുതനങ്ങ വേവിക്കുമ്പോൾ കുഴഞ്ഞു പോകില്ല!

Image Courtesy: Getty Images 

ധാരാളം ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വഴുതനങ്ങ. ഇത് കറിയായും മെഴുക്കുപുരട്ടിയായും തോരനായും ഫ്രൈ ചെയ്തുമൊക്കെ നമ്മൾ മലയാളികൾ കഴിക്കാറുണ്ട്.

വഴുതനങ്ങ

വഴുതനങ്ങയിലെ ഗ്ലൈക്കോൾ- ആൽക്കലൈഡ്സ്, ആന്റി ഓക്സിഡന്റ്, വൈറ്റമിൻ എന്നിവയെല്ലാം ആരോഗ്യത്തിന് ഗുണങ്ങൾ നൽകുന്നവയാണ്.

വൈറ്റമിൻ

പക്ഷേ മെഴുക്കുപെരട്ടി വച്ചാൽ പെട്ടെന്ന് കുഴഞ്ഞ് പോകുമെന്നത് വീട്ടമ്മമാരുടെ പരാതിയാണ്. ഇതുകാരണം ഗുണങ്ങൾ ഏറെയുണ്ടെങ്കിലും മിക്കവർക്കും കഴിക്കാൻ മടിക്കും.

കുഴഞ്ഞ് പോകും

 അധികം കുഴഞ്ഞ് പോകാതെ വഴുതനങ്ങ എങ്ങനെ തയാറാക്കാം. വെറൈറ്റിയായി വഴുതനങ്ങ മസാല റെഡിയാക്കുന്ന രീതികൾ നമുക്ക് നോക്കിയാലോ.

തയാറാക്കാം

വഴുതനങ്ങ കഴുകി ചെറുതായി ചതുരാകൃതിയിൽ മുറിച്ചെടുക്കാം. അതിൽ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് വെള്ളം ഊറ്റി കളയാം.

വെള്ളം

മെഴുക്കുപുരട്ടിയിലെ സവാളയും പച്ചമുളകും നന്നായി വഴറ്റാം.  ശേഷം ആവശ്യത്തിനുള്ള മഞ്ഞപൊടിയും മുളക്പൊടിയും ഗരം മസാലയും ചേർത്ത് നന്നായി വഴറ്റാം.

‍വഴറ്റാം

ഇവയെല്ലാം നന്നായി വഴന്ന് വരുമ്പോൾ വഴുതനങ്ങ ചേർക്കണം. നന്നായി മസാലകൂട്ടുമായി യോജിപ്പിച്ച് അടച്ച്‍‍വയ്ക്കാം. അധികം നേരം വയ്ക്കേണ്ടതില്ല. 

വഴുതനങ്ങ മസാല