13 August 2026

Jayadevan A M

മൊത്തത്തില്‍ റിഫ്രഷാകാം! 20 മിനിറ്റ് മാറ്റിവെയ്ക്കൂ

Image Courtesy: Getty Images

പേശികൾക്കു മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നു കൂടിയാണ് വ്യായാമം

വ്യായാമം

വെറും 20 മിനിറ്റ് നടന്നാല്‍ തന്നെ നിരവധി ആരോഗ്യഗുണങ്ങള്‍ ശരീരത്തിന് ലഭിക്കും. 20 മിനിറ്റ് നടത്തം കൊണ്ടുള്ള പ്രയോജനങ്ങള്‍ നോക്കാം

നടത്തം

ഓഗസ്റ്റ് 13-ന് ഇൻസ്റ്റാഗ്രാമിലൂടെ പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. ജെറമി ലണ്ടൻ പങ്കുവെച്ച വിവരങ്ങളാണ് ഇവിടെ നല്‍കുന്നത്‌

ശ്രദ്ധിക്കുക

നടത്തം തലച്ചോറിനെ ശാന്തമാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഡോ. ജെറമി ലണ്ടൻ ചൂണ്ടിക്കാട്ടി

മാനസികാവസ്ഥ

വിഷാദരോഗം (ഡിപ്രഷൻ) വരാനുള്ള സാധ്യത 25 ശതമാനം കുറയ്ക്കുന്നു (ഒരു 10 മിനിറ്റ് നടത്തം പോലും ഈ സാധ്യത 18 ശതമാനം കുറയ്ക്കുന്നു)

ഡിപ്രഷൻ

ഒരേ ചിന്തകൾ തന്നെ മനസ്സിൽ വെറുതെ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ തടയുകയും, അതില്‍ നിന്ന് പുറത്തുകടക്കാൻ സഹായിക്കുകയും ചെയ്യുന്നു

ചിന്തകൾ 

ഉത്കണ്ഠാ രോഗങ്ങൾ (ആംഗ്സൈറ്റി ഡിസോർഡർ) ഉണ്ടാകാനുള്ള സാധ്യത ഏകദേശം 29 ശതമാനം കുറയ്ക്കുന്നുവെന്നും ഡോ. ജെറമി ലണ്ടൻ

ഉത്കണ്ഠാ രോഗങ്ങൾ 

ദീർഘകാലാടിസ്ഥാനത്തിൽ അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഡോ. ജെറമി ലണ്ടൻ പറഞ്ഞു

അൽഷിമേഴ്‌സ്