13 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
കാത് കുത്തിയ ശേഷം ചുവപ്പ് നിറം, വേദന, വീക്കം അല്ലെങ്കിൽ ഉള്ളിൽ നിന്ന് ദ്രാവകം വരുന്നത് തുടങ്ങിയ പലരുടെയും പ്രശ്നമാണ്. ഇത്തരം സന്ദർഭങ്ങളെ എങ്ങനെ അതിജീവിക്കാം.
കാതിലോ കമ്മലിലോ തൊടുന്നതിന് മുമ്പ് എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. അഴുക്കിൽ നിന്നാണ് അണുബാധ ഉണ്ടാകുന്നത്.
കാതുകുത്തിയ ശേഷം ആദ്യം ചെയ്യേണ്ടത് ചെറുചൂടുവെള്ളത്തിൽ അല്പം കല്ലുപ്പ് ചേർത്ത് പഞ്ഞി മുക്കി മുറിവിന് ചുറ്റും ദിവസവും 2 നേരം പതിയെ തുടച്ചു കൊടുക്കുക.
മുറിവ് ഉണങ്ങുന്നതിന് മുമ്പായി ഒരിക്കലും കമ്മൽ ഊരി മാറ്റരുത്. പകരം, തുള അടഞ്ഞുപോകാതിരിക്കാൻ ദിവസവും പതിയെ തിരിച്ചുകൊടുക്കുക.
റോൾഡ് ഗോൾഡ് അല്ലെങ്കിൽ മറ്റ് വ്യാജ ലോഹങ്ങൾ ചിലരിൽ അലർജി ഉണ്ടാക്കാം. സ്വർണം അല്ലെങ്കിൽ സ്റ്റെർലിങ് സിൽവർ, ടൈറ്റാനിയം എന്നിവ ഉപയോഗിക്കുക.
ആൽക്കഹോൾ, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ മുറിവിൽ പുരട്ടരുത്. ഇത് ചർമ്മം വരണ്ടുപോകാനും മുറിവ് ഉണങ്ങാൻ വൈകാനും കാരണമാകും.
അമിതമായ പഴുപ്പ്, പനി, അല്ലെങ്കിൽ കഠിനമായ വേദന ഉണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക.