15 AUG 2026

NEETHU VIJAYAN

ചർമ്മം ഗ്ലാസ്  പോലെ തിളങ്ങാൻ കഞ്ഞിവെള്ളം കുടിക്കാം!

Image Courtesy: Getty Images 

ദിവസവും ചോറ് വയ്ക്കുന്നവരാണഅ നമ്മൾ മലയാളികൾ. അതിനാൽ കഞ്ഞിവെള്ളത്തിന് ക്ഷാമമില്ല. പക്ഷേ ആരോ​ഗ്യ ​ഗുണമുള്ള കഞ്ഞിവെള്ളം എത്രപേർ കുടിക്കും.

കഞ്ഞി വെള്ളം

വിലകൂടിയ ക്രീമുകൾ വാങ്ങികൂട്ടുന്ന സമയത്ത് നമ്മുടെ നാടൻ കഞ്ഞിവെള്ളം കുടിച്ചാൽ നിങ്ങൾക്ക് ​ഗ്ലാസ് പോലെ തിളങ്ങുന്ന ചർമ്മം കിട്ടുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

ചർമ്മം

കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയുകയും ചെയ്യും.

ആന്റിഓക്സിഡന്റ്

കഞ്ഞിവെള്ളത്തിൽ വിറ്റാമിൻ ബി, സി, ഇ എന്നിവ ധാരാളമുണ്ട്. ഇത് പതിവായി കുടിക്കുന്നത് ചർമ്മത്തിന് സ്വാഭാവിക തിളക്കവും മൃദുത്വവും നൽകുന്നു.

വിറ്റാമിനുകൾ

ശരീരത്തിലെയും രക്തത്തിലെയും വിഷാംശം പുറന്തള്ളാൻ ഇത് സഹായിക്കും. അതിലൂടെ മുഖക്കുരുവും കറുത്ത പാടുകളും കുറഞ്ഞ് ചർമ്മം തിളങ്ങുന്നു.

മുഖക്കുരു

കഞ്ഞിവെള്ളത്തിലെ ആമിനോ ആസിഡുകൾ ചർമ്മത്തിൽ കോളജൻ ഉത്പാദനം വർദ്ധിപ്പിച്ച് ചുളിവുകൾ വീഴാതെ ചർമ്മത്തെ എപ്പോഴും ചെറുപ്പത്തോടെ നിലനിർത്തുന്നു.

കോളജൻ

കഞ്ഞിവെള്ളം കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ദഹനം നന്നാവുമ്പോൾ അതിന്റെ പ്രതിഫലനം ചർമ്മത്തിലും കാണാനാകും. 

കുടലിന്