August 3 2025
SHIJI MK
Image Courtesy: Unsplash
ആര്‍ത്തവ സമയത്ത് സഹിക്കാന്‍ കഴിയാത്ത വേദന അനുഭവിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. ഈ വേദന കാരണം അവര്‍ക്ക് സ്വന്തം കാര്യങ്ങള്‍ പോലും പലപ്പോഴും ചെയ്യാന്‍ സാധിക്കാറില്ല.
എന്നാല്‍ ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ നിങ്ങളെ ഓട്‌സ് സഹായിക്കും. ഫൈബര്‍, മഗ്നീഷ്യം, വൈറ്റമിന്‍ ബി, ആന്റി ഓക്‌സിഡന്റുകള്‍, അവശ്യ പോഷകങ്ങള്‍ എന്നിവ ഓട്‌സിലുണ്ട്.
മാത്രമല്ല ഓട്‌സ് നിങ്ങളുടെ ഗര്‍ഭാശയ പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുന്നു. കൂടാതെ മലബന്ധം കുറയ്ക്കാനും ഓട്‌സ് നല്ലതാണ്.
ഓട്‌സിലുള്ള ലയിക്കുന്ന നാരുകള്‍ ഹോര്‍മോണ്‍ ബാലന്‍സ് മെച്ചപ്പെടുത്തുന്നു. ആര്‍ത്തവ സമയത്തുള്ള വേദന, അസ്വസ്ഥത എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.
ക്ഷീണം, ദേഷ്യം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്നിവയുടെ ലക്ഷണങ്ങള്‍ കുറയക്കാന്‍ ഓട്‌സിലെ വൈറ്റമിന്‍ ബി 6 സഹായിക്കും.
ഓട്‌സിലുള്ള ദഹിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ലയിക്കുന്നത് പതുക്കെയാണ്. അതിനാല്‍ ശരീരത്തില്‍ ഊര്‍ജത്തിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നു. മധുരത്തിനോടുള്ള താത്പര്യം കുറയ്ക്കും.
ഇതിനെല്ലാം പുറമെ ഓട്‌സില്‍ അയേണിന്റെ അളവും വളരെ കൂടുതലാണ്. ഇത് ആര്‍ത്തവ സമയത്തുള്ള വേദന കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.
ആര്‍ത്തവ സമയത്ത് ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍ ക്ഷീണം, തലകറക്കം എന്നിവയുണ്ടാകും. അതെല്ലാം അകറ്റാനും ഓട്‌സ് സഹായിക്കുന്നു.