Abdul Basith
Pic Credit: Pexels
03 August 2025
Abdul Basith
Pic Credit: PTI
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് പുരോഗമിക്കുമ്പോൾ പല റെക്കോർഡുകളും പഴങ്കഥയായി. ഇന്ത്യൻ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും റെക്കോർഡ് തിരുത്തി.
പരമ്പരയിൽ മികച്ച ഫോമിലാണ് ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട്. അഞ്ച് മത്സരങ്ങളിൽ 8 ഇന്നിംഗ്സുകളിൽ നിന്നായി താരം 432 റൺസ് നേടിയിട്ടുണ്ട്.
പരമ്പരയിൽ ഇതുവരെ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയുമാണ് താരം നേടിയത്. റൺ വേട്ടക്കാരിൽ നിലവിൽ എഴാം സ്ഥാനത്താണ് ജോ റൂട്ട്.
ഓവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. താരം 29 റൺസ് നേടി മടങ്ങി.
എന്നാൽ ഈ പ്രകടനത്തോടെ താരം ഒരു സവിശേഷ റെക്കോർഡിലെത്തി. ഒരേയൊരു താരമാണ് ഈ റെക്കോർഡിൽ റൂട്ടിന് മുൻപ് എത്തിയത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രം പരിഗണിക്കുമ്പോൾ സ്വന്തം നാട്ടിൽ ഏറ്റവുമധികം റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിലാണ് താരം ഉൾപ്പെട്ടത്.
ജോ റൂട്ടിന് ഇംഗ്ലണ്ടിൽ ഇതുവരെ 84 ടെസ്റ്റുകളിൽ നിന്നായി 55.14 ശരാശരിയിൽ 7224 റൺസാണുള്ളത്. 23 സെഞ്ചുറിയും 33 ഫിഫ്റ്റിയും താരത്തിനുണ്ട്.
താരം ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെയാണ് മറികടന്നത്. സച്ചിന് ഇന്ത്യയിൽ 94 ടെസ്റ്റുകളിൽ നിന്ന് 7216 റൺസാണുള്ളത്. 52.67 ആണ് ശരാശരി.