1 February 2026

Nithya V

കണ്ടാൽ സിമ്പിൾ,  നിർമല സീതാരാമൻ്റെ ബജറ്റ് സാരിയുടെ വില കേട്ടാൽ ഞെട്ടും

Image Credit: PTI

ചരിത്രം കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ തൻ്റെ ഒമ്പതാമത്തെ ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ചു

നിർമല സീതാരാമൻ്റെ ബജറ്റ്

ബജറ്റിനോടൊപ്പം അന്നേദിവസം നിർമല സീതാരമൻ ധരിച്ച സാരിക്കും പ്രത്യേക ശ്രദ്ധ ലഭിക്കുന്നതാണ്.

നിർമല സീതാരാമൻ്റെ സാരി

കഴിഞ്ഞ വർഷങ്ങളിലെ പോലെ ഇപ്രാവിശ്യത്തെ സാരിക്കും അതിൻ്റേതായ പ്രത്യേകതയുണ്ട്. 

ഇപ്രാവശ്യത്തെ സാരി

തമിഴ്നാട് പാരമ്പര്യത്തെ വിളിച്ചോതും കാട്ടം കാഞ്ചീവരം സാരിയാണ് നിർമല സീതാരാമൻ തൻ്റെ ഒമ്പതാമത്തെ ബജറ്റ് അവതരണത്തിനായി ഇന്ന് ധരിച്ചത്.

കാട്ടം കാഞ്ചീവരം സാരി

ഗോൾഡൻ ചെക്ക് ഡിസൈനിൽ പർപ്പിൾ നിറത്തിലുള്ള സാരി ധരിച്ചാണ് ഇന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാൻ എത്തിയത്. 

പർപ്പിൾ നിറത്തിലുള്ള സാരി

അതോടൊപ്പം കോഫി ബ്രൗൺ നിറത്തിലുള്ള ബോർഡറും സാരിയെ കൂടുതൽ മനോഹരമാക്കുന്നു.

കോഫി ബ്രൗൺ ബോർഡർ

സാരിയിലുള്ള വലതും ചെറുതുമായ ചെക്കുകളാണ് മറ്റ് കാഞ്ചീവരം സാരികളിൽ നിന്നും കാട്ടം കാഞ്ചീവരം സാരികളെ മാറ്റി നിർത്തുന്നത്. 

സാരിയുടെ പ്രത്യേകത

ഒറ്റനോട്ടത്തിൽ സിമ്പിൾ ലുക്കുള്ള സാരി ആണെന്നെ പറയൂ, ഹിന്ദു കല്യാണാവശ്യങ്ങൾക്ക് പ്രത്യേകം നെയ്ത് എടുക്കുന്ന കാട്ടം കാഞ്ചീവരം സാരി വില കേട്ടാൽ ഞെട്ടി പോകും

സാരിയുടെ വില

ഏറ്റവും കുറഞ്ഞത് സാരിയുടെ വില 15,000-20,000 രൂപയാണ്. പ്രത്യേകം ഡിസൈനോ എംബ്രോയിഡറിയോ അടങ്ങിയ സാരികൾക്ക് ഒന്നര ലക്ഷം രൂപ വരെയാകാം 

വില ഒന്നര ലക്ഷം വരെ