1 February 2026
Nithya V
Image Credit: Getty, PTI
ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഒമ്പതാം തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി ധനമന്ത്രി നിർമ്മല സീതാരാമൻ റെക്കോർഡിട്ടിരിക്കുകയാണ്.
ഫെബ്രുവരി 1-ന് 2026-ലെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മന്ത്രിയുടെ ശമ്പളവും ആസ്തിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം നിർമ്മല സീതാരാമന്റെ ആകെ ആസ്തി ഏകദേശം 2.75 കോടി രൂപയാണ്. എന്നാൽ ഇതിനൊപ്പം തന്നെ ഏകദേശം 1.11 കോടി രൂപയുടെ കടബാധ്യതകളുമുണ്ട്.
ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ നിർമല സീതാരാമന്റെ അടിസ്ഥാന മാസശമ്പളം ഒരു ലക്ഷം രൂപയാണ്. ഇതിന് പുറമേ മറ്റ് അലവൻസുകളും ലഭിക്കുന്നുണ്ട്.
അതേസമയം, മന്ത്രിക്ക് സ്വന്തമായി ഒരു കാർ പോലുമില്ലെന്നത് ശ്രദ്ധേയമാണ്. ഒരു ബജാജ് ചേതക് സ്കൂട്ടർ മാത്രമാണ് അവരുടെ പേരിലുള്ള ഏക വാഹനം.
പ്രതിമാസ ശമ്പളത്തിന് പുറമേ, തന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്ക് ആവശ്യമായ യാത്രാ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.
മീറ്റിംഗുകൾ, ഔദ്യോഗിക ടൂറുകൾ, മറ്റ് ജോലി സംബന്ധമായ കാര്യങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള ചെലവുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
മൂന്നു തവണ രാജ്യസഭാംഗം, 2017 മുതൽ 2019 വരെ കേന്ദ്ര, പ്രതിരോധ വകുപ്പ് മന്ത്രി എന്നീ നിലകളിലും നിർമല സീതാരാമൻ പ്രവർത്തിച്ചിട്ടുണ്ട്.