23 January 2026

Aswathy Balachandran

ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?

Image Courtesy: Getty Images

കേന്ദ്ര ബജറ്റിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് 'ഹൽവ ചടങ്ങ്'. ബജറ്റ് രേഖകൾ അച്ചടിക്കുന്നതിന് തൊട്ടുമുമ്പ് ഇത് നടക്കുന്നു.

ഹൽവ ചടങ്ങ്?

നോർത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിന്റെ ആസ്ഥാനത്തുള്ള പ്രത്യേക 'ബജറ്റ് പ്രസ്സിലാണ്' ഈ ചടങ്ങ് നടക്കുന്നത്. 

എവിടെ

മധുരം വിതരണം ചെയ്ത് ശുഭകരമായ ഒരു കാര്യം തുടങ്ങുക എന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായാണ് ബജറ്റ് അച്ചടിക്ക് മുൻപ് ഹൽവ വിളമ്പുന്നത്.

ആചാരപരമായ തുടക്കം

ഹൽവ ചടങ്ങ് കഴിഞ്ഞാൽ ബജറ്റ് അവതരിപ്പിക്കുന്നത് വരെ ഉദ്യോഗസ്ഥർ പുറംലോകവുമായി ബന്ധപ്പെടാൻ പാടില്ല. ബജറ്റ് വിവരങ്ങൾ ചോരാതിരിക്കാനാണ് ഇത്.

 രഹസ്യസ്വഭാവം

ചടങ്ങിന് ശേഷം ഉദ്യോഗസ്ഥർ നോർത്ത് ബ്ലോക്കിലെ ബേസ്‌മെന്റിൽ ഒറ്റപ്പെട്ട നിലയിലായിരിക്കും. ഫോൺ ഉപയോഗിക്കാനോ കുടുംബാംഗങ്ങളെ കാണാനോ ഇവർക്ക് അനുവാദമില്ല.

'ലോക്ക്-ഇൻ'

ധനമന്ത്രിയാണ് സാധാരണയായി ഹൽവ ചടങ്ങിന് നേതൃത്വം നൽകുന്നത്. ഉദ്യോഗസ്ഥർക്ക് ഹൽവ വിളമ്പിക്കൊണ്ട്  അവരുടെ കഠിനാധ്വാനത്തെ മന്ത്രി അഭിനന്ദിക്കുന്നു.

ധനമന്ത്രിയുടെ പങ്ക്

ഇപ്പോൾ ബജറ്റ് പേപ്പർരഹിതമായി മാറിയെങ്കിലും ഹൽവ ചടങ്ങ് ഇന്നും മാറ്റമില്ലാതെ തുടരുന്നു. അച്ചടി കുറഞ്ഞെങ്കിലും രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ പ്രതീകമാണിത്

ഡിജിറ്റൽ ബജറ്റിൽ

ബജറ്റ് പ്രസംഗം പൂർത്തിയാക്കുന്നത് വരെ ഈ ഉദ്യോഗസ്ഥർ മന്ത്രാലയത്തിനുള്ളിൽ തന്നെ തുടരും. അതിനുശേഷമേ വീട്ടിലേക്ക് പോകാൻ അനുവാദമുള്ളൂ.

ബജറ്റ് പ്രസംഗം