കാബേജിൻ്റെ ആരോഗ്യഗുണങ്ങൾ നിരവധി

18 July 2025

Abdul Basith

Pic Credit: Unsplash

നമ്മുടെ ഭക്ഷണരീതിയിലെ സാധാരണ പച്ചക്കറിയാണ് കാബേജ്. കാബേജിൽ നിരവധി ആരോഗ്യഗുണങ്ങളും പോഷകങ്ങളുമുണ്ട്.

കാബേജ്

കാബേജിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സഹായിക്കും. മലബന്ധം തടയുന്നതിനും ഇത് സഹായകമാവും.

ഫൈബർ

വൈറ്റമിൻ സി, അന്തോസയാനിൻ തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന കാബേജ് ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്.

ആൻ്റിഓക്സിഡൻ്റ്

കാബേജ് പോലുള്ള ബ്രാസിക പച്ചക്കറികൾ കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

കൊളസ്ട്രോൾ

വൈറ്റമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണ് കാബേജ്. വൈറ്റമിൻ കെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

എല്ലുകൾ

കലോറി കുറവും ഫൈബർ കൂടുതലുള്ള കാബേജ് ഭാരനിയന്ത്രണത്തിന് ഏറെ സഹായകമാവും. ഇത് കഴിച്ചാൽ വേഗം വയറ് നിറയുമെന്ന് തോന്നും.

ഭാരനിയന്ത്രണം

പെട്ടെന്ന് വിശപ്പ് മാറിയതായും വേഗത്തിൽ വയറ് നിറഞ്ഞതായും തോന്നുമെന്നതിനാൽ കലോറി ഇൻടേക്ക് കുറയും. ഇത് ശരീരഭാരം നിയന്ത്രിക്കും.

വയറ് നിറയുക

കാബേജ് പോലുള്ള ഇലക്കറികൾ ഡിമൻഷ്യ പോലുള്ള അസുഖങ്ങളുടെ സാധ്യത കുറച്ച് തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും. 

തലച്ചോർ