18 JULY 2025

Nithya V

Image Courtesy: Getty Images

ഫ്രീസറിൽ മീൻ എത്ര ദിവസം സൂക്ഷിക്കാം 

രുചികരവും ആരോ​ഗ്യത്തിന് ​ഗുണകരവുമായ ഭക്ഷ്യവസ്തുവാണ് മത്സ്യം. ഏറെ പോഷക ​ഗുണങ്ങൾ ഇവ നൽകുന്നു.

മത്സ്യം

എല്ലാ ദിവസവും മീൻ കിട്ടാത്ത സാഹചര്യങ്ങളിൽ ഫ്രിജിനുള്ളിൽ വച്ച് ഉപയോ​ഗിക്കുന്നത് പതിവാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ?

ഫ്രീസറിൽ

മീൻ ഫ്രിജിലോ ഫ്രീസറിലോ എങ്ങനെ, എത്ര കാലം സൂക്ഷിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞാലോ...

എത്ര ദിവസം

ഫ്രഷ് മത്സ്യം  1 മുതൽ 2 ദിവസം വരെ ഫ്രിജിൽ സുരക്ഷിതമായി സൂക്ഷിക്കാമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നത്.

ഫ്രഷ് മത്സ്യം

പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ നന്നായി പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ മീൻ വയ്ക്കാവുന്നതാണ്.

വായു കടക്കാതെ

ചാള, തിലാപ്പിയ തുടങ്ങിയവ 6 മുതൽ 8 മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാവുന്നതാണ്. സാൽമൺ, അയല, പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങള്‍ 2 മുതൽ 3 മാസം വരെ സൂക്ഷിക്കാം.

സാൽമൺ

മീൻ വാങ്ങിയ ഉടനെ എത്രയും പെട്ടെന്ന് തന്നെ ഫ്രീസറിനുള്ളിൽ വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഫ്രീസര്‍ താപനില -18°C ല്‍ താഴെയായിരിക്കണം.

താപനില

ഫ്രീസറിൽ വയ്ക്കുന്ന പാക്കിന് മുകളില്‍ തീയതി എഴുതുന്നത് വഴി മത്സ്യം എത്രകാലമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് അറിയാൻ കഴിയും.

ഉറക്കം