18 JULY 2025
Sarika KP
Image Courtesy: Getty Images
ഇടയ്ക്ക് ഉപവസിക്കുന്നത് ഗുണങ്ങൾ നൽകുമെങ്കിലും, തുടർച്ചയായി ഭക്ഷണം ഒഴിവാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും
ഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ പോഷകങ്ങൾ ലഭിച്ചേക്കില്ല. ഇത് ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ദഹന പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.
പതിവായി ഭക്ഷണം ഒഴിവാക്കുന്നത്, പ്രത്യേകിച്ച് പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.
ഭക്ഷണം ഒഴിവാക്കുമ്പോൾ, നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളും നഷ്ടപ്പെടുന്നു.
സിങ്ക്, വിറ്റാമിൻ സി, പ്രോട്ടീൻ തുടങ്ങിയ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങൾ സ്ഥിരമായി കഴിക്കുന്നില്ലെങ്കിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞേക്കാം.
ദീർഘനേരം വയർ ഒഴിഞ്ഞിരിക്കുന്നത് അസിഡിറ്റി വർധിപ്പിക്കുന്നതിനും വയറുവേദന, ആസിഡ് റിഫ്ലക്സ്, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ ദഹന അസ്വസ്ഥതകൾക്കും കാരണമാകും.
പതിവായി ഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയപ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. ഇത് കലോറി കത്തിക്കുന്നത് ബുദ്ധിമുട്ടാക്കും.
ഭക്ഷണം ഒഴിവാക്കുന്നത് പകൽ സമയത്ത് കടുത്ത വിശപ്പിന് കാരണമാകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും