18 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
ഒരു കറുത്ത വസ്ത്രമെങ്കിലും ഇല്ലാത്തവരായി ആരാണുള്ളത്. എന്നാൽ കഴുകുമ്പോൾ നിറം കുറയുന്നത് വലിയ വെല്ലുവിളിയാണ്.
എങ്ങനെ കറുത്ത വസ്ത്രങ്ങൾ ശരിയായി കഴുകാമെന്നും കൂടുതൽ നാൾ നിറം മങ്ങാതെ സൂക്ഷിക്കാമെന്നും നമുക്ക് നോക്കാം. ഇതാ ശ്രദ്ധിക്കൂ.
മറ്റ് നിറമുള്ള വസ്ത്രങ്ങളോടൊപ്പം കറുത്ത തുണികൾ കഴുകരുത്. മറ്റ് തുണികളിലെ അഴുക്കും കളറും ഇതിൽ പറ്റിപ്പിടിച്ച് അവയുടെ നിറം മങ്ങുന്നു.
എപ്പോഴും കറുത്ത വസ്ത്രങ്ങൾ തണുത്ത വെള്ളത്തിൽ കഴുകാൻ ശ്രമിക്കുക. പിന്നീട് ഉണക്കുമ്പോൾ പുറം ഭാഗം അകത്താക്കി വിരിച്ചിടുക.
ഒരു സ്പൂൺ വെളുത്ത വിനാഗിരി വെള്ളത്തിൽ ചേർക്കുന്നത് നിറം മങ്ങാതെ കാക്കുന്നു. വസ്ത്രങ്ങൾ വിനാഗിരി വെള്ളത്തിൽ മുക്കിവയ്ക്കുക.
കറുത്ത വസ്ത്രങ്ങൾ നേരിട്ട് സൂര്യപ്രകാശത്തിൽ ഉണക്കുന്നത് നിറം മങ്ങാൻ ഇടയാക്കും. തണലിൽ ഇട്ട് ഉണക്കുന്നതാണ് നല്ലത്.
ഒരു ബക്കറ്റ് വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് നിങ്ങളുടെ കറുത്ത വസ്ത്രങ്ങൾ മുക്കി വയ്ക്കുക. ഇത് നിറം മങ്ങുന്നത് തടഞ്ഞ് പുതിയത് പോലെ തോന്നിപ്പിക്കും.