15 November 2026

Jayadevan A M

കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!

Image Courtesy: Getty Images

കാത്സ്യം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്‌. കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ നോക്കാം

കാത്സ്യം 

പാലുല്‍പ്പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യത്തിന് കാത്സ്യം ലഭിക്കും. എല്ലുകളുടെ ആരോഗ്യത്തിന് പാല്‍ കുടിക്കുന്നത് ഗുണം ചെയ്യും

പാലുല്‍പ്പന്നങ്ങള്‍

ചീര പോലുള്ള ഇലക്കറികളാണ് കാത്സ്യക്കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട മറ്റൊരു ഭക്ഷണം. മുരിങ്ങയിലയും കാത്സ്യത്തിന്റെ ഉറവിടമാണ്‌

ഇലക്കറികള്‍

കാത്സ്യക്കുറവ് പരിഹരിക്കാന്‍ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്താം. സാല്‍മണ്‍ ഫിഷില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്‌

മത്സ്യങ്ങള്‍

നട്‌സും വിത്തുകളുമാണ് മറ്റൊരു ഓപ്ഷന്‍. എള്ള്, ബദാം, ചിയ സീഡ്‌സ് തുടങ്ങിയവ കാത്സ്യത്തിന്റെ സ്രോതസുകളാണ്‌

നട്‌സും സീഡ്‌സും

പയറുവര്‍ഗങ്ങള്‍, സോയാബീന്‍, ടോഫു എന്നിവയും കാത്സ്യം ലഭിക്കാന്‍ നല്ലതാണ്. അതുപോലെ രാഗിയിലും കാത്സ്യം ഉയര്‍ന്ന അളവിലുണ്ട്‌

പയറുവര്‍ഗങ്ങള്‍

കാത്സ്യം, വിറ്റാമിന്‍ ഡി, സി തുടങ്ങിയവ ഓറഞ്ചിലും അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കാത്സ്യക്കുറവ് പരിഹരിക്കാന്‍ ഉചിതം

ഓറഞ്ച്‌

പൊതുവായ വിവരങ്ങളാണ് ഈ വെബ്‌സ്റ്റോറിയിലുള്ളത്. കാത്സ്യത്തിന്റെ കുറവുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശം പിന്തുടരുക

ശ്രദ്ധിക്കുക