03 November 2025
Abdul Basith
Pic Credit: Pexels
പാലിൽ കാൽഷ്യം ധാരാളമുണ്ട്. എന്നാൽ, പാലിലാണോ ഏറ്റവും കൂടുതൽ കാൽഷ്യമുള്ളത്. അല്ല! പാലിനെക്കാൾ കാൽഷ്യമുള്ള ഭക്ഷണങ്ങളുണ്ട്.
100 ഗ്രാമിൽ 600 മില്ലിഗ്രാം കാൽഷ്യമാണ് ചിയ സീഡ്സ് നൽകുന്നത്. ഒരു ഗ്ലാസ് പാലിനെക്കാൾ കാൽഷ്യം രണ്ട് സ്പൂൺ ചിയ സീഡ്സ് നൽകും.
100 ഗ്രാം സെസമി സീഡ്സിൽ 975 മില്ലിഗ്രാം കാൽഷ്യമാണ് അടങ്ങിയിരിക്കുന്നത്. നമ്മുടെ ഭക്ഷണക്രമത്തിൽ അനായാസം ഉപയോഗിക്കാവുന്നതാണ്.
ടോഫുവിലും കാൽഷ്യം ധാരാളമുണ്ട്. ബ്രാൻഡുകൾ അനുസരിച്ച് 100 ഗ്രാം ടോഫുവിൽ നിന്ന് 350 മുതൽ 680 മില്ലിഗ്രാം വരെ കാൽഷ്യം ലഭിക്കും.
കാൽഷ്യത്തിൻ്റെ മറ്റൊരു ഉറവിടമാണ് മത്തി. 100 ഗ്രാം മത്തിയിൽ 325 മില്ലിഗ്രാം കാൽഷ്യമാണ് ഉള്ളത്. ഒപ്പം ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനും.
100 ഗ്രാം ബദാം കഴിച്ചാൽ 260 മില്ലിഗ്രാം കാൽഷ്യമാണ് ലഭിക്കുക. ഇടയ്ക്കിടെ കൊറിയ്ക്കാൻ നല്ലതായതിനാൽ ബദാം നല്ല ഒരു ഓപ്ഷനാണ്.
വാടാമല്ലി ഇല അടക്കമുള്ള ഇലക്കറികളിലും കാൽഷ്യം ധാരാളമുണ്ട്. ഇതിൽ പല ഇലക്കറികളും നമ്മൾ ഇടയ്ക്കിടെ കഴിക്കുന്നവയുമാണ്.
നമുക്ക് എളുപ്പത്തിൽ ലഭിക്കുന്ന ഭക്ഷണവസ്തുക്കളാണ് ഇവ. അതുകൊണ്ട് തന്നെ ഡയറ്റിൽ ഇവ ഉൾപ്പെടുത്താൻ വളരെ എളുപ്പവും.