November 02 2025

ASWATHY BALACHANDRAN

Image Courtesy: Unsplash

സമ്മർദ്ദം മാറ്റാൻ സാലഡോ? 

മാനസികസമ്മർദത്തെ അതിജീവിക്കാൻ പല വഴികളും വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി വളര്‍ന്നുവരുന്നൊരു മേഖലയാണ് ന്യൂട്രീഷണല്‍ സൈക്യാട്രി. 

വൈദ്യശാസ്ത്രം

നമ്മള്‍ കഴിക്കുന്ന ഭക്ഷണം ശരീരത്തെ മാത്രമല്ല, മനസ്സിനെയും നേരിട്ട് സ്വാധീനിക്കുന്നു എന്നതാണ് ന്യൂട്രീഷണല്‍ സൈക്യാട്രി എന്ന ശാഖയുടെ അടിസ്ഥാന തത്വം. 

ഭക്ഷണം

ഭക്ഷണം മനസ്സിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന പഠനമാണ് ഇതിലൂടെ നടത്തുന്നത്. 

പഠനം

നല്ല പോഷകങ്ങള്‍ നിറഞ്ഞ ആഹാരം വിഷാദരോഗം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിന് ഏറ്റവും ഉത്തമം സാലഡുകളാണ്

നല്ല പോഷകങ്ങള്‍

മത്സ്യം, മുട്ട, പഴങ്ങള്‍, പച്ചക്കറികള്‍, വിത്തുകള്‍ എന്നിവ സമമായി ചേർത്ത സാലഡുകളാണ് കഴിക്കേണ്ടത്. 

മത്സ്യം, മുട്ട, പഴങ്ങള്‍

സാലഡുകൾ പലതരത്തിൽ തയ്യാറാക്കാം. അമിതമായി ഉപ്പ് , പുളി, എരുവ്, സോസുകൾ എന്നിവ ചേർക്കാതിരിക്കുന്നതാണ് ഉത്തമം. 

സാലഡുകൾ

ഗ്രില്‍ഡ് ചിക്കന്‍ സാലഡ് , മിക്‌സ്ഡ് ഫ്രൂട്ട് ചാട്ട്, എന്നിങ്ങനെ പലതരം സാലഡുകൾ പരീക്ഷിക്കാവുന്നതാണ്. 

പലതരം

ധാരാളം പഴങ്ങളും പച്ചക്കറികളും പോഷകങ്ങളും ഉള്‍പ്പെടുത്തുക എന്നത് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്. 

ആരോഗ്യത്തിന് നല്ലത്