2 November 2025

Jayadevan A M

ഹൃദയാരോഗ്യത്തിന് അവോക്കാഡോ തന്നെ ബെസ്റ്റ്‌

Image Courtesy: Getty

ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒരു പഴമാണ് അവോക്കാഡോ. അവോക്കാഡോയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളാണ് ഇതിന് കാരണം.

അവോക്കാഡോ 

അവോക്കാഡോയിൽ ധാരാളമായി അടങ്ങിയിട്ടുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റ്‌സ് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു

മോണോസാച്ചുറേറ്റഡ്

അവോക്കാഡോയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു

നാരുകൾ

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പൊട്ടാസ്യം പ്രധാന പങ്ക് വഹിക്കുന്നു. അവോക്കാഡോയിലെ പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും

പൊട്ടാസ്യം

അവോക്കാഡോയിൽ വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും ഉണ്ട്. രക്തക്കുഴലുകളെ സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും ഇത് സഹായകരമാണ്‌

ആന്റിഓക്‌സിഡന്റുകൾ

ആഴ്ചയിൽ രണ്ടോ അതിലധികമോ തവണ അവോക്കാഡോ കഴിക്കുന്നവര്‍ക്ക്‌ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിലെ പഠനത്തില്‍ പറയുന്നു

പഠനം

അവോക്കാഡോയില്‍ കലോറിയും കൊഴുപ്പും കൂടുതലാണ്. അതിനാൽ, മിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം

ശ്രദ്ധിക്കണം

ഈ ലേഖനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല. ലേഖനത്തിലെ വിവരങ്ങള്‍ വിദഗ്ധ വൈദ്യോപദേശത്തിന് പകരമാവില്ല.

നിരാകരണം