18 May 2025

NANDHA DAS

പാൽ ഇഷ്ടമല്ലേ? കാല്‍സ്യത്തിനായി ഇവ കഴിക്കാം

Image Courtesy: Freepik

എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. എന്നാൽ, പാലിൽ മാത്രമല്ല കാത്സ്യം അടങ്ങിയിട്ടുള്ളത്. കാത്സ്യം അടങ്ങിയ മറ്റ് ചില ഭക്ഷണങ്ങൾ നോക്കാം.

കാത്സ്യം

ബ്രൊക്കോളിയിൽ ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ മാത്രമല്ല ഉയർന്ന അളവിൽ കാത്സ്യവും അടങ്ങിയിട്ടുണ്ട്.

ബ്രൊക്കോളി

കാത്സ്യത്തിന്റെ മികച്ച ഉറവിടങ്ങളിൽ ഒന്നാണ് ഓറഞ്ച്. ഇതിൽ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.

ഓറഞ്ച്

പതിവായി ബദാം കഴിക്കുന്നത് കാത്സ്യത്തിന്‍റെ കുറവ് ഇല്ലാതാക്കുന്നു. കൂടാതെ, ഇതിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

ബദാം

സോയാ മിൽക്കിലും ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ, കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും ഇതിൽ അടങ്ങിയിരിക്കുന്നു.

സോയാ പാല്‍

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ കാത്സ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

ഈന്തപ്പഴം

സോഡിയം, പ്രോട്ടീൻ, സിങ്ക്, വിറ്റാമിൻ എ തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമായ ചീസിൽ ധാരാളം കാത്സ്യവും അടങ്ങിയിട്ടുണ്ട്.

ചീസ്

കാത്സ്യത്തിന്റെ മറ്റൊരു മികച്ച ഉറവിടമാണ് യോഗർട്ട്. ഇതിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാൽ, കൊഴുപ്പ് കുറവാണ്.

യോഗർട്ട്