18 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
ആരോഗ്യത്തിന് എന്നപോലെ ചർമ്മത്തിനും വളരെ നല്ലതാണ് ഓട്സ്. വരണ്ട ചർമ്മ പ്രശ്‌നങ്ങൾ, അധിക എണ്ണ എന്നിവ ഇല്ലാതാക്കാൻ ഓട്സ് നല്ലതാണ്.
ഫേസ് സ്‌ക്രബിന്, ½ കപ്പ് ഓട്‌സ്, ½ ടീസ്പൂൺ ബദാം ഓയിൽ, 1.2 ടീസ്പൂൺ വെള്ളം, 2 ടീസ്പൂൺ പഞ്ചസാര തരികൾ, തേൻ, പാൽ എന്നിവ എടുക്കുക.
½ കപ്പ് ഓട്സ് എടുത്ത് നന്നായി പൊടിക്കുക. നിങ്ങൾക്ക് കൂടുതൽ എക്സ്ഫോളിയന്റ് വേണമെങ്കിൽ, വലിയ കഷണങ്ങളായി തന്നെ ഓട്സ് നിലനിർത്തുക.
ഓട്‌സിൽ അല്പം വെള്ളവും ബദാം എണ്ണയും ചേർത്ത് പേസ്റ്റ് ആക്കുക. അവശ്യത്തിന് അനുസരിച്ച് വെള്ളം ചേർക്കുക. അമിതമാകരുത്.
പഞ്ചസാര, പാൽ, തേൻ എന്നിവ ചേർക്കുക. ഈ സ്ക്രബ് തീർച്ചയായും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ നിങ്ങളെ സഹായിക്കും.
നിങ്ങളുടെ മുഖം കഴുകിയ ശേഷം സ്ക്രബ് തേച്ച് സൗമ്യമായി മസാജ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ ശരീരത്തിലും പുരട്ടുന്നത് വളരെ നല്ലതാണ്.
10 മിനിറ്റ് നീണ്ടുനിന്ന മസാജിംഗിന് ശേഷം, തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ശേഷം സെറം അല്ലെങ്കിൽ മോയ്സ്ചറൈസർ പുരട്ടുക.
സെൻസിറ്റീവ് ചർമ്മമാണെങ്കിലോ ഓട്‌സ് അലർജിയുണ്ടെങ്കിലോ ഈ മാസ്ക് ഒഴിവാക്കുക. മുഖത്ത് പുരട്ടുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്താം.