18 MAY 2025
Sarika KP
Image Courtesy: FREEPIK
മാമ്പഴക്കാലമായത് കൊണ്ട് നാട്ടിൽ മുഴുവൻ പല തരത്തിലുള്ള മാമ്പഴമാണ്. നിരവധി ആരോഗ്യ ഗുണങ്ങളാണ് മാമ്പഴത്തിനുള്ളത്
മാമ്പഴത്തിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? ഇതിനെകുറിച്ച് അറിയാം
ഭക്ഷ്യ നാരുകളും അവശ്യപോഷകങ്ങളും ഏറെയുള്ള മാമ്പഴത്തിൽ നാച്വറൽ ഷുഗർ കൂടുതൽ അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും.
നാരുകളും ആന്റിഓക്സിഡന്റുകളും വിവിധയിനം വൈറ്റമിനുകളും അടങ്ങിയ മാമ്പഴത്തിൽ നാച്വറൽ ഷുഗറും കാർബോഹൈഡ്രേറ്റും കൂടിയ അളവിൽ ഉണ്ട്.
പ്രമേഹ രോഗികൾ ഗ്ലൈസെമിക് ഇന്‍ഡക്സ് കൂടിയ ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 51 ആണ്.
കൂടിയ അളവിൽ മാമ്പഴം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ഇതൊഴിവാക്കാൻ എത്ര മാമ്പഴം കഴിക്കണം.
പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാം. പക്ഷേ ആഴ്ചയിൽ ഒന്നോ രണ്ടോ ചെറിയ കഷണം മാമ്പഴം മാത്രമേ കഴിക്കാവൂ.
മാമ്പഴത്തോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ആരോഗ്യകരമായ എന്തെങ്കിലും ഭക്ഷണം കൂടെ കഴിക്കുന്നത് നല്ലതാണ്.