11 October 2026

Nithya V

പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ

Image Credit: Unsplash,

ശരീരത്തിന്റെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനിയായ കാൽസ്യത്തിന്റെ മികച്ച സ്രോതസ്സാണ് പാൽ.

പാൽ

എന്നാൽ, പാല് കുടിക്കാൻ ഇഷ്ടപ്പെടാത്തവർക്കും കാൽസ്യം ലഭിക്കാൻ മറ്റ് ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

കാൽസ്യം

സോയയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ടോഫുവിൽ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

ടോഫു

കാൽസ്യത്തിന് പുറമെ പ്രോട്ടീൻ, ഫൈബർ, അയൺ എന്നിവയും ടോഫുവിന്റെ മറ്റ് സുപ്രധാന പോഷകഗുണങ്ങളാണ്.

പോഷകങ്ങൾ

ബദാം കാൽസ്യത്തിന്റെ മികച്ചൊരു ഉറവിടമാണ്. . ഇതിൽ അൺസാച്ചുറേറ്റഡ് ഫാറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്.

ബദാം

ഒരു മീഡിയം സൈസ് ഓറഞ്ച് കഴിച്ചാൽ 65 മില്ലിഗ്രാം കാൽസ്യം ലഭിക്കും. കൂടാതെ വൈറ്റമിൻ സിയുടെ വലിയൊരു കലവറ കൂടിയാണ് ഓറഞ്ച്.

ഓറഞ്ച്

ഇടത്തരം വലുപ്പമുള്ള ഒരു ഫിഗ്ഗിൽ 55 മില്ലിഗ്രാം വരെ കാൽസ്യം അടങ്ങിയിട്ടുണ്ട്. പുറമേ വിറ്റാമിൻ എ, ബി1, ബി2, മാംഗനീസ്, ഫോസ്ഫറസും അടങ്ങിയിരിക്കുന്നു.

ഫിഗ്

ബ്രൊക്കോളി കാൽസ്യത്താൽ സമ്പുഷ്ടമാണ്.  ഫൈബർ, പൊട്ടാസ്യം, വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.

ബ്രൊക്കോളി