11 OCT 2026

NEETHU VIJAYAN

എന്നും രാവിലെ ഉലുവ വെള്ളം കുടിക്കൂ; മാറ്റം കണ്ടാൽ ഞെട്ടും

Image Courtesy: Social Media

രാവിലത്തെ നിങ്ങളുടെ തുടക്കം ഒരു ഗ്ലാസ് ഉലുവ വെള്ളത്തിലാക്കൂ. വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഇരട്ടി ഫലം നൽകും.

ഉലുവ

ഉലുവയിലുള്ള ഉയർന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ തടയുന്നു. ടൈപ്പ്-2 ഡയബറ്റിസ് ഉള്ളവർക്ക് ഇത് വളരെ ഉത്തമമാണ്.

 ബ്ലഡ് ഷുഗർ

വയറ് നിറഞ്ഞതായി തോന്നിപ്പിക്കാൻ ഉലുവ വെള്ളത്തിന് കഴിയും. ഇത് അനാവശ്യമായ വിശപ്പും അമിതഭക്ഷണവും തടഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

തടി കുറയ്ക്കാൻ

നെഞ്ചെരിച്ചിൽ, ഗ്യാസ്, വയറു വീർക്കൽ എന്നിവയ്ക്ക് ഉലുവ വെള്ളം പ്രകൃതിദത്ത പരിഹാരമാണ്. ദഹനപ്രക്രിയ സുഗമമാക്കാൻ ഇത് സഹായിക്കും.

ദഹനം

ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിലൂടെ ചർമ്മത്തിന് നല്ല തിളക്കം ലഭിക്കും. കൂടാതെ മുടികൊഴിച്ചിൽ തടയാനും ഇത് ഏറെ നല്ലതാണ്.

ചർമ്മത്തിനും മുടിക്കും

ഒരു സ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്തു വെക്കുക. രാവിലെ ഈ വെള്ളം അരിച്ചെടുത്ത് കുടിക്കാം. വേണമെങ്കിൽ ചൂടാക്കിയും കുടിക്കാം.

തയ്യാറാക്കാം

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും, അതുപോലെ ഹൃ​ദയത്തിൻ്റെ ആരോ​ഗ്യം സംരക്ഷിക്കാനും ഉലുവ വെള്ളം രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്. 

കൊളസ്ട്രോൾ