11 October 2026

SHIJI MK

ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ് 

Image Credit: Getty Images

ചെറുനാരങ്ങയും ഉപ്പും മാത്രം ചേര്‍ത്ത് ഉണ്ടാക്കുന്ന അടിപൊളി അച്ചാറാണ് ഉപ്പു നാരങ്ങ. എന്നാല്‍ ഇത് വെറും അച്ചാറല്ല ഒരു ഔഷധമാണെന്ന് നിങ്ങള്‍ക്കറിയാമോ?

ഉപ്പുനാരങ്ങ

പഴുത്തതോ പാകമായതോ ആയ ചെറുനാരങ്ങ, ആവശ്യത്തിന് ഉപ്പ്, ഉണങ്ങിയ ഭരണി എന്നിവ മാത്രമാണ് ഉപ്പു നാരങ്ങ തയാറാക്കാന്‍ നിങ്ങള്‍ എടുക്കേണ്ടത്.

ചേരുവകള്‍

ചെറുനാരങ്ങകള്‍ വൃത്തിയായി കഴുകി ഈര്‍പ്പമില്ലാതെ തുടച്ചെടുക്കാം. ഈര്‍പ്പമുണ്ടെങ്കില്‍ അച്ചാര്‍ പെട്ടെന്ന് പൂപ്പല്‍ വന്നുപോകാന്‍ സാധ്യതയുണ്ട്.

തയാറാക്കാം

ശേഷം നാരങ്ങള്‍ക്ക് മുകളിലായി നാലായി കീറി കൊടുക്കാം. എന്നാല്‍ ഇവ മുറിഞ്ഞ് പോകാന്‍ പാടില്ല, അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ചെറുതായി കീറിയാല്‍ മതി.

കീറാം

നാരങ്ങയുടെ കീറിയ ഭാഗങ്ങളിലേക്ക് ഉപ്പ് നിറച്ച് കൊടുക്കാം. നാരങ്ങയ്ക്ക് നല്ല പുളിപ്പ് രസമായതിനാല്‍ തന്നെ നന്നായി ഉപ്പ് നിറയ്ക്കാന്‍ മറക്കരുത്.

ഉപ്പ്

ശേഷം ഇത് കഴുകി വൃത്തിയാക്കി തുടച്ചുവെച്ച ഭരണിയിലേക്ക് ഇട്ട് കൊടുക്കാം. നാരങ്ങ വെച്ചതിന് ശേഷം ബാക്കിയുള്ള ഉപ്പ് കൂടി ഇട്ട് കൊടുക്കാവുന്നതാണ്.

ഭരണി

നാരങ്ങയിലെ നീരും ഉപ്പും ലയിച്ച് കഴിഞ്ഞാല്‍ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനാകും.

കേടുവരില്ല

ദഹനം എളുപ്പമാക്കാനും, ക്ഷീണം അകറ്റാനും, തൊണ്ടവേദനയ്ക്കുമെല്ലാം ഉപ്പ് നാരങ്ങ വെള്ളം വളരെ നല്ലതാണ്. അതിനാല്‍ നിങ്ങള്‍ക്ക് ധൈര്യമായി കഴിക്കാം.

ഗുണം