16 July 2026
Jayadevan A M
Image Courtesy: Getty Images
ദിവസവും 10 മിനിറ്റ് വീതം 60 ദിവസത്തേക്ക് സ്കിപ്പിംഗ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ പങ്കുവെക്കുകയാണ് ഹെൽത്ത് കോച്ചായ കൈലി ഹോംസ്
ജൂലൈ 15-ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് സ്‌കിംപ്പിഗ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍ കൈലി ഹോംസ് വിശദീകരിച്ചത്
ലിംഫറ്റിക് ഡ്രെയിനേജ് ഉത്തേജിപ്പിക്കാനും, കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാനും, ദഹനവ്യവസ്ഥയുടെ ആരോഗ്യകരമായ ചലനങ്ങളെ പിന്തുണയ്ക്കാനും ഇതിലൂടെ സാധിക്കുമെന്ന് കൈലി ഹോംസ്
ജിമ്മിൽ പോയി ദീർഘനേരം ചിലവഴിക്കാതെ തന്നെ ശരീരത്തിൻ്റെ ഊർജ്ജനില വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ലളിതമായ ഒരു കാർഡിയോ വ്യായാമമാണ് സ്കിപ്പിംഗ്
എല്ലാ ദിവസവും 10 മിനിറ്റ് വീതം സ്കിപ്പിംഗ് (Jump Rope) പരിശീലിക്കുന്നത് നല്ലതാണെന്നാണ് കൈലി ഹോംസ് പറയുന്നത്
സ്കിപ്പിംഗ് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇത് കുടലിൻ്റെ ആരോഗ്യകരമായ ചലനത്തെ പ്രോത്സാഹിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.
ലിംഫറ്റിക് ഡ്രെയിനേജ് ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു, ഇത് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലം വയർ വീർക്കുന്ന അവസ്ഥയെ കുറയ്ക്കാൻ സഹായിക്കും.
ഹെൽത്ത് കോച്ചായ കൈലി ഹോംസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിവരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല