17 June 2026
SHIJI MK
Image Credit: Getty Images
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ആരാധകര്‍ ഈ ലോകത്തിന്റെ എല്ലാ കോണിലുമുണ്ട്. ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ അദ്ദേഹത്തിന്റെ ആസ്തിയും എപ്പോഴും ചര്‍ച്ചയാകാറുണ്ട്.
ഫോര്‍ബ്‌സ് മാഗസിന്‍ പറയുന്നത് അനുസരിച്ച് മെസ്സിക്ക് ഏകദേശം 1.1 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ഇത്രയേറെ ആസ്തിയുള്ള കായികതാരങ്ങള്‍ വെറും നാലുപേര്‍ മാത്രമാണെന്നതാണ് ശ്രദ്ധേയം.
അദ്ദേഹത്തിന്റെ കരിയറിലെ ആകെ വരുമാനം 1.8 ബില്യണ്‍ ഡോളറാണ്. ഇതില്‍ ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ ഫുട്‌ബോള്‍ കരാറുകളില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്.
വരുമാനത്തില്‍ ഏകദേശം 600 മില്യണ്‍ ഡോളര്‍ അദ്ദേഹത്തിലേക്ക് വന്നുചേര്‍ന്നിരിക്കുന്നതാണ് ബിസിനസ് സംരംഭങ്ങള്‍ വഴിയും വിവിധ അംഗീകാരങ്ങള്‍ വഴിയുമാണ്.
മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമി സിഎഫിന് വേണ്ടിയാണ് നിലവില്‍ മെസ്സി കളിക്കുന്നത്. ഇവരുമായുള്ള കരാര്‍ പ്രകാരം 25 മില്യണ്‍ ഡോളര്‍ അടിസ്ഥാന ശമ്പളവും 28.3 മില്യണ്‍ ഡോളര്‍ ക്യാപ് ഹിറ്റും അദ്ദേഹത്തിന് ലഭിക്കും.
വാണിജ്യ കരാറുകള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ആകെ വരുമാന പാക്കേജ് 70 മില്യണ്‍ മുതല്‍ 80 മില്യണ്‍ ഡോളര്‍ വരെയാകുമെന്നാണ് ഇന്റര്‍ മിയാമി ഉടമസ്ഥന്റെ പ്രതികരണം.
എംഎല്‍എസ് സീസണില്‍ അദ്ദേഹം താമസിക്കുന്നത് ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലെ ഏകദേശം 10.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മാളികയിലാണ്. മിം ഹോട്ടല്‍സ്, ദി മെസ്സി സ്‌റ്റോര്‍ എന്നിവയും സ്വന്തം.
വിരമിച്ചതിന് ശേഷം ഇന്റര്‍ മിയാമിയില്‍ ഉടമസ്ഥാവകാശ ഓഹരി സ്വന്തമാക്കാനും മെസ്സിക്ക് സാധിക്കുന്നതാണ്. 2026ല്‍ യുഇ കോര്‍ണെല്ലയുടെ 100% ഉടമസ്ഥാനകാശവും മെസി നേടി.
2022ലെ ഫിഫ ലോകകപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് മെസ്സിക്ക് ഏകദേശം 3.5 മുതല്‍ 4 മില്യണ്‍ ഡോളര്‍ വരെ ലഭിച്ചിരുന്നു. ബോണസ്, പരസ്യ കരാര്‍ തുടങ്ങിയവയാണ് പ്രധാന വരുമാന മാര്‍ഗങ്ങള്‍.