18 June 2026

Jayadevan A M

ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?

Image Courtesy: PTI, Getty Images

ലോക ഫുട്‌ബോളിലെ ജനപ്രിയ താരങ്ങളിലൊരാളാണ് ബ്രസീലിന്റെ നെയ്മർ ജൂനിയർ. താരത്തിന് കോടികളുടെ സമ്പാദ്യമുണ്ട്‌

നെയ്മർ ജൂനിയർ

2026-ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നെയ്മറുടെ ആകെ ആസ്തിയും വരുമാന മാർഗ്ഗങ്ങളും പരിശോധിക്കാം. താരത്തിന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്‌

ആസ്തി എത്ര?

'സെലിബ്രിറ്റി നെറ്റ് വർത്ത്' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026-ൽ നെയ്മറുടെ ആകെ ആസ്തി ഏകദേശം 450 മില്യൺ ഡോളറാണ് (ഏകദേശം 3,700 കോടിയിലധികം ഇന്ത്യൻ രൂപ)

450 മില്യൺ ഡോളര്‍

ഫുട്ബോൾ ക്ലബുകളിൽ നിന്നുള്ള ശമ്പളവും വൻകിട ബ്രാൻഡുകളുടെ പരസ്യ കരാറുകളുമാണ് താരത്തിന്റെ പ്രധാന വരുമാന മാര്‍ഗം

സ്രോതസ്സുകൾ

2017-ൽ ബാഴ്സലോണയിൽ നിന്നും 222 മില്യൺ യൂറോ എന്ന റെക്കോർഡ് തുകയ്ക്കാണ് നെയ്മർ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ എത്തിയത്

കരാറുകള്‍

സൗദി ക്ലബ്ബായ അൽ ഹിലാലിലേക്ക് മാറിയ നെയ്മർക്ക് അവിടെ വർഷം തോറും ഏകദേശം 80 മുതൽ 100 മില്യൺ ഡോളർ വരെയാണ് ആകെ പാക്കേജായി ലഭിച്ചിരുന്നത്

അൽ ഹിലാൽ

തന്റെ പഴയ തട്ടകമായ ബ്രസീലിയൻ ക്ലബ്ബ് സാന്റോസിലേക്ക് താരം തിരിച്ചെത്തി. അവിടെയും താരത്തിന് വന്‍ തുക ലഭിക്കുന്നുണ്ട്‌

സാന്റോസ്

വിവിധ ബ്രാന്‍ഡുകളുടെ മുഖമാണ് നെയ്മര്‍. പൂമയുമായുള്ള കരാറിലൂടെ മാത്രം വർഷം തോറും ഏകദേശം 30 മില്യൺ ഡോളർ നെയ്മർ സമ്പാദിക്കുന്നു

ബ്രാൻഡ്