17 June 2026

Jayadevan A M

കോടികളുടെ 'സിആര്‍7'! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആസ്തി എത്ര?

Image Courtesy: PTI

വരുമാനത്തിന്റെ കാര്യത്തിലും റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവിധ റിപ്പോർട്ടുകൾ പ്രകാരം, 1.2 ബില്യൺ ഡോളർ മുതൽ 1.4 ബില്യൺ ഡോളർ വരെയാണ് (ഏകദേശം 10,000 കോടിയിലധികം ഇന്ത്യൻ രൂപ) ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആകെ ആസ്തി

ആകെ ആസ്തി

ചരിത്രത്തിൽ ആദ്യമായി ശതകോടീശ്വരൻ പദവിയിലെത്തുന്ന ആദ്യ ഫുട്ബോൾ താരം എന്ന റെക്കോർഡും റൊണാള്‍ഡോയ്ക്ക് സ്വന്തമാണ്‌

ശതകോടീശ്വരൻ

അൽ നസറുമായി റൊണാൾഡോ ഒപ്പുവെച്ച കരാറാണ് ഒരു സ്രോതസ്. പ്രതിവർഷം ഏകദേശം 200 മില്യൺ ഡോളർ (ഏകദേശം 1,600 കോടി രൂപ) ആണ് ശമ്പളവും മറ്റ് വാണിജ്യ ആനുകൂല്യങ്ങളുമായി ലഭിക്കുന്നത്.

വരുമാന സ്രോതസ്സുകൾ

പ്രമുഖ ബ്രാൻഡായ നൈക്കിയുമായി റൊണാൾഡോയ്ക്ക് കരാറുണ്ട്. ഈ ഒരൊറ്റ കരാറിലൂടെ മാത്രം വന്‍ തുക ലഭിക്കുന്നുണ്ട്‌

പരസ്യം/ബ്രാന്‍ഡ്‌

പെസ്താന ഗ്രൂപ്പുമായി ചേർന്ന് 'Pestana CR7' എന്ന പേരിൽ വിവിധ നഗരങ്ങളിൽ ലക്ഷ്വരി ഹോട്ടലുകൾ നടത്തുന്നു.

ബിസിനസ് സാമ്രാജ്യം

സ്വന്തം ബ്രാൻഡിലുള്ള അടിവസ്ത്രങ്ങൾ, വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, ഐവെയറുകൾ, ജിമ്മുകളുടെ ശൃംഖലയും അദ്ദേഹത്തിനുണ്ട്

ഫാഷൻ & പെർഫ്യൂംസ്

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് റൊണാൾഡോ. ഇൻസ്റ്റാഗ്രാമിലെ ഒരു സ്പോൺസേർഡ് പോസ്റ്റിന് മാത്രം കോടിക്കണക്കിന് രൂപ ലഭിക്കുന്നു

ഇൻസ്റ്റാഗ്രാമിൽ