31 July 2025
NANDHA DAS
Image Courtesy: Freepik
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയൊരു പഴമാണ് ബ്ലൂബെറി. ഇവ പതിവായി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമായ ബ്ലൂബെറി ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള ബ്ലൂബെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
പോഷക ഗുണങ്ങൾ സമ്പുഷ്ടമായ ബ്ലൂബെറി രക്തക്കുഴലുകളുടെ മികച്ച വികാസത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കും.
ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ള ബ്ലൂബെറി പതിവായി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ബ്ലൂബെറി കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഫൈബറും പോളിഫെനോളുകളും അടങ്ങിയ ബ്ലൂബെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
വിറ്റാമിന്‍ സി ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ബ്ലൂബെറി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ ഗുണം ചെയ്യും.