31 July 2025
Abdul Basith
Pic Credit: Pexels
പലരും ഇപ്പോൾ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാറുണ്ട്. ഇത് അത്ര എളുപ്പമല്ല. എന്നാൽ, ഇതിനുള്ള ചില പൊടിക്കൈകളുണ്ട്.
റിയലസ്റ്റിക്കായുള്ള ലക്ഷ്യങ്ങളാവണം തീരുമാനിക്കേണ്ടത്. ജോലിയിലും പഠനത്തിലും അത്തരം ലക്ഷ്യങ്ങളിലേക്ക് വർക്ക് ചെയ്യണം. അതാണ് ആരോഗ്യകരം.
കൃത്യമായ പ്ലാനിങ് ഉണ്ടാവണം. ചെയ്യേണ്ട കാര്യങ്ങൾ ഒരാഴ്ച മുൻപെങ്കിലും പ്ലാൻ ചെയ്യണം. ഇതിലൂടെ അവസാന നിമിഷത്തെ തിരക്കൊഴിവാക്കാനാവും.
ജോലിസ്ഥലത്തും വിദ്യാലയത്തിലും കാര്യങ്ങൾ തുറന്നുപറയുക. അവസ്ഥകൾ അറിയിക്കുക. ഇത് രണ്ട് സ്ഥലത്തും സഹായകമാവും.
ഇടവേളകൾ ബുദ്ധിപരമായി ചിലവഴിക്കണം. ഉപയോഗപ്രദമായ കാര്യങ്ങൾ കേൾക്കാനും അറിയാനുമുള്ള സമയമായി ഇത് മാറ്റുന്നത് ഗുണം ചെയ്യും.
മൾട്ടിടാസ്കിങ് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇത് മാനസികസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളിലെ നിലവാരം നഷ്ടമാവുകയും ചെയ്യും.
തിരക്ക് പിടിച്ച സാഹചര്യത്തിൽ സെൽഫ് കെയർ ഒഴിവാക്കരുത്. ഭക്ഷണവും ഉറക്കവും കൃത്യമായി ഉണ്ടാവണം. ആരോഗ്യം സംരക്ഷിക്കണം.
നോ പറയാൻ പഠിക്കേണ്ടതുണ്ട്. നിങ്ങൾക്ക് എല്ലാം ചെയ്യാൻ കഴിയില്ല. ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് തന്നെ പറയണം.