31 July 2025
Nithya V
Image Courtesy: Getty Images
ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതും രുചികരവുമായ പഴവർഗമാണ് മാതള നാരങ്ങ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും.
എന്നാൽ പലപ്പോഴും കടയിൽ നിന്ന് വാങ്ങുന്ന മാതളം വീട്ടിൽ വന്ന് മുറിച്ച് നോക്കുമ്പോഴായിരിക്കും അവ പഴുത്തിട്ടില്ലെന്ന് തിരിച്ചറിയുന്നത്.
മധുരമുള്ള മാതള നാരങ്ങ മുറിച്ചുനോക്കാതെ തന്നെ കണ്ടുപിടിക്കാൻ കഴിയും. അതിന് ചില നുറുങ്ങ് വിദ്യകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ...
മാതളനാരങ്ങയുടെ തൊലിയുടെ മുകൾ ഭാഗം തുറന്നിരിക്കുന്നുണ്ടെങ്കിൽ അവ കഴിക്കാൻ രുചികരമായിരിക്കുമെന്ന് പറയപ്പെടുന്നു.
നല്ല മധുരമുള്ള പഴുത്ത മാതളത്തിന് ഷഡ്ഭുജാകൃതി (ഹെക്സഗൺ) ആയിരിക്കും. അതിനാൽ ഇനി ആകൃതി നോക്കി മാതളനാരങ്ങ വാങ്ങിക്കാം.
അതുപോലെ ഇനി മാതളം വാങ്ങിക്കുമ്പോൾ തട്ടി നോക്കുക. പഴുത്ത മാതളത്തിൽ തട്ടിനോക്കുമ്പോൾ കനത്ത പൊള്ളയായ ശബ്ദം കേൾക്കാം.
അതുപോലെ തോടിൽ നിറവ്യത്യാസം കാണും. കൂടാതെ തോട് പരുക്കനും അതിന്റെ വശങ്ങൾ തള്ളിയ നിലയിലും ആയിരിക്കും.
കൂടാതെ പഴുക്കാത്ത മാതള നാരങ്ങ നല്ല വൃത്താകൃതിയിൽ ഉള്ളതും തോട് മിനുസമുള്ളതും ആയിരിക്കുമെന്നും പറയപ്പെടുന്നു.