28 July 2025
Abdul Basith
Pic Credit: PTI
പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകുന്ന ഭക്ഷണമാണ് ഡ്രൈ ഫ്രൂട്ട്സ്. ഉദരാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഡ്രൈ ഫ്രൂട്ട്സ് ഇതാ.
ബദാം ഫൈബർ കൊണ്ട് സമ്പന്നമാണ്. ഇത് ദഹനത്തെ സഹായിക്കും. ബദാമിലെ പ്രീബയോട്ടിക് കോമ്പൗണ്ടുകളും ഉദരാരോഗ്യം മെച്ചപ്പെടുത്തും.
വാൾനട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ദഹനത്തെ സഹായിക്കുന്ന ഗട്ട് ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കും.
പിസ്തയിലും ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നു. വയറ്റിലെ ഓക്സിഡേറ്റിവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റുകളും ഉണ്ട്.
ഈന്തപ്പഴം മലവിസർജനം സുഗമമാക്കുന്നു. അതുവഴി ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതുവായ ആരോഗ്യത്തെയും മികച്ചതാക്കും.
കശുവണ്ടിയിൽ ഹെൽത്തി ഫാറ്റ് ഉണ്ട്. ഇത് ഉദരാരോഗ്യത്തിന് സഹായകമാണ്. കശുവണ്ടിയിലുള്ള മഗ്നീഷ്യം ദഹനത്തെയും സഹായിക്കും.
ഉണങ്ങിയ അത്തിപ്പഴത്തിൽ ഫൈബറും പ്രീബയോട്ടിക്സും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഉദരാരോഗ്യത്തിന് വളരെ നല്ലതാണ്.
ഇന്യൂലിൻ പോലുള്ള പ്രീബയോട്ടിക് കോമ്പൗണ്ടുകൾ ഉണക്കമുന്തിരിയിൽ ഉണ്ട്. ഇത് വയറ്റിലെ ബാക്ടീരിയകളുടെ വളർച്ച മെച്ചപ്പെടാൻ സഹായിക്കും.