30 June 2025
TV9 MALAYALAM
Image Courtesy: Getty
ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നത് ആളുകളെ കൂടുതല്‍ പണം ലാഭിക്കാന്‍ സഹായിച്ചേക്കുമെന്ന് പഠനറിപ്പോര്‍ട്ട്
കുറഞ്ഞ വരുമാനമുള്ളവരിൽ ഇത് കൂടുതലായും കണ്ടുവരുന്നുവെന്നും അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു
ശുഭാപ്തിവിശ്വാസം കുറഞ്ഞവരുമായി താരതമ്യം ചെയ്യുമ്പോള്‍ ശുഭാപ്തിവിശ്വാസമുള്ളവര്‍ കൂടുതല്‍ പണം ലാഭിച്ചതായി പഠനം കണ്ടെത്തി
ജേണൽ ഓഫ് പേഴ്‌സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജിയിലാണ് ഈ ഗവേഷണം പ്രസിദ്ധീകരിച്ചത്. പഠനറിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതിലുണ്ട്
ശുഭാപ്തിവിശ്വാസമുള്ളവര്‍ക്ക് പണം ലാഭിക്കാനുള്ള മാനസികാവസ്ഥയുണ്ടാകുമെന്ന് കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ജോ ഗ്ലാഡ്‌സ്റ്റോൺ പറഞ്ഞു
യുഎസ്, യുകെ, 14 യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളില്‍ നിന്നുള്ള ഡാറ്റ ഗവേഷകര്‍ വിശകലനം ചെയ്തു. 140,000 പേർ പഠനത്തിന്റെ ഭാഗമായി
സർവേകളിൽ പങ്കെടുത്തവരോട് അവരുടെ വരുമാനം, സമ്പാദ്യം എന്നിവ വെളിപ്പെടുത്താനും ഗവേഷകര്‍ ആവശ്യപ്പെട്ടിരുന്നു
പല ആളുകളിലും പല രീതിയിലാണ് പഠനം നടത്തിയത്. ചിലരില്‍ ഒറ്റത്തവണ മാത്രമായി വിവരശേഖരണം നടത്തി. ചിലരില്‍ ഒന്നിലേറെ തവണയും