30 June 2025
Abdul Basith
Pic Credit: Unsplash
നമുക്കത്ര പരിചയമുള്ളതല്ല, ചിയ വിത്തുകൾ. ചിയ വിത്തുകളിൽ വിവിധ ആരോഗ്യഗുണങ്ങളുണ്ട്. അവയിൽ ചിലത് നമുക്ക് പരിശോധിക്കാം.
ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവുമധികമുള്ള സസ്യ ഉറവിടങ്ങളിൽ ഒന്നാണ് ചിയ വിത്തുകൾ. ഇത് ഇൻഫ്ലമേഷൻ കുറച്ച് മസ്തിഷ്കാരോഗ്യം സംരക്ഷിക്കും.
ദഹനത്തെ സഹായിക്കുന്ന ഫൈബറുകൾ ചിയ വിത്തുകളിൽ ധാരാളമുണ്ട്. രണ്ട് ടേബിൾ സ്പൂൺ ചിയ വിത്തുകളിൽ 10 ഗ്രാം ഫൈബറുണ്ടാവും.
ആൻ്റിഓക്സിഡൻ്റുകൾ കൊണ്ട് സമ്പന്നമാണ് ചിയ വിത്തുകൾ. ആൻ്റിഓക്സിഡൻ്റുകൾ ശരീരത്തിലെ ടോക്സിനുകൾ പുറത്തുതള്ളും.
ഒമേഗ 3, ഫൈബർ, ആൻ്റിഓക്സിഡൻ്റ് എന്നിവർ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാനും സഹായിക്കും.
അത്യാവശ്യം വേണ്ട 9 അമിനോ ആസിഡുകളും ചിയ വിത്തുകളിൽ ഉണ്ട്. അതുകൊണ്ട് തന്നെ ചിയ വിത്തുകൾ പ്രോട്ടീൻ സമ്പന്നമാക്കുന്നു.
ചിയ വിത്തുകളിലെ ഉയർന്ന ഫൈബറും പ്രോട്ടീനുകളും കലോറി ഇൻടേക്ക് കുറയ്ക്കും. ഇത് ഭാരനിയന്ത്രണത്തിന് വളരെ സഹായകമാവും.
ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. അതുകൊണ്ട് തന്നെ പ്രമേഹരോഗത്തിൽ നിന്നും ഇത് തടയും.