8 February 2026
Jayadevan A M
Image Courtesy: Getty
തമിഴ്‌നാട്ടിൽ പക്ഷിപ്പനി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കേരളത്തിലും വിവിധയിടങ്ങളില്‍ അടുത്തിടെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു
മുട്ടയും കോഴിയിറച്ചിയും കഴിക്കുന്നതിലൂടെ പക്ഷിപ്പനി പകരുമോയെന്ന ആശങ്കയും പലര്‍ക്കുമുണ്ട്. ഇതേക്കുറിച്ചുള്ള വസ്തുതകള്‍ പരിശോധിക്കാം
ശരിയായ രീതിയിൽ പാകം ചെയ്ത മുട്ടയും ചിക്കനും കഴിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധര്‍ പറയുന്നു. നന്നായി പാകം ചെയ്യണം
പകുതി വേവിച്ച മുട്ടകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പച്ചമുട്ട ചേര്‍ത്ത ഭക്ഷണങ്ങളും ഒഴിവാക്കുന്നതാകും ഉചിതം
നന്നായി വേവിച്ച മുട്ട കഴിക്കുന്നതില്‍ അപകടസാധ്യതയില്ല. മുട്ടയുടെ എല്ലാ ഭാഗവും നന്നായി വെന്തുകഴിഞ്ഞാൽ വൈറസ് നശിക്കും
പച്ചമുട്ടയോ ഇറച്ചിയോ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്രം പാലിക്കണം. കൈകള്‍ നന്നായി സോപ്പിട്ട് കഴുകുന്നത് നല്ലതാണ്
പൊട്ടിയ മുട്ടകള്‍ വാങ്ങാതിരിക്കുക. മുട്ടകൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം. മറ്റു ഭക്ഷണപദാർത്ഥങ്ങളുമായി സമ്പർക്കം വരാത്ത രീതിയിൽ സൂക്ഷിക്കുന്നതാണ് നല്ലത്
പൊതുവായ അറിവിനായി മാത്രമുള്ളതാണ് ഈ വെബ്‌സ്റ്റോറി. പ്രൊഫഷണൽ വൈദ്യോപദേശത്തിന് പകരമല്ല. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം പാലിക്കുക