6 July 2025
TV9 MALAYALAM
Image Courtesy: Getty, PTI
ഒട്ടകത്തിന്റെ കണ്ണീരില്‍ നിന്നും ലഭിക്കുന്ന ആന്റിബോഡികള്‍ക്ക് പാമ്പിന്‍വിഷത്തെ നിര്‍വീര്യമാക്കാന്‍ സാധിച്ചേക്കാമെന്ന് പഠന റിപ്പോര്‍ട്ട്
ബിക്കാനീറിലെ നാഷണൽ റിസർച്ച് സെന്റർ ഓൺ കാമലാണ് പഠനം നടത്തിയത്. ദുബായിലെ സെൻട്രൽ വെറ്ററിനറി റിസർച്ച് ലബോറട്ടറിയും ഇതുസംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ട്
ഒട്ടകക്കണ്ണീരിന് 26 വരെ ഇനം പാമ്പുകളുടെ വിഷം നിർവീര്യമാക്കാന്‍ അസാധാരണമായ കഴിവുണ്ടെന്നാണ് കണ്ടെത്തല്‍
നിലവിലിത് പഠനറിപ്പോര്‍ട്ട് മാത്രമാണ്. സാധൂകരിക്കപ്പെട്ടാല്‍ അത് വിഷചികിത്സയില്‍ സുപ്രധാന വഴിത്തിരിവാകും
സ്ഥിരീകരിക്കപ്പെട്ടാല്‍ ഒട്ടകങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും കോളടിക്കും. പാമ്പുകടിക്കുള്ള ചികിത്സയ്ക്ക് ഒട്ടകങ്ങളുടെ ആവശ്യം വര്‍ധിക്കുമെന്നതാണ് കാരണം
ഒട്ടകക്കണ്ണീരിൽ സവിശേഷമായ ബയോആക്ടീവ് സംയുക്തങ്ങളോ ആന്റിബോഡികളോ അടങ്ങിയിരിക്കാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു
ഇന്ത്യയില്‍ പ്രതിവര്‍ഷം പാമ്പുകടി മൂലം ഏകദേശം 58,000 മരണങ്ങള്‍ സംഭവിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഈ പഠനറിപ്പോര്‍ട്ട് സമഗ്രമായി അവലോകനം ചെയ്യപ്പെടുകയോ വ്യാപകമായി പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല