06 July 2025

NANDHA DAS

പനിയുളളപ്പോൾ ഇവ കഴിക്കല്ലേ; പണി കിട്ടും 

Image Courtesy: Freepik

പ്രായഭേദമന്യേ നമ്മളെ പിടിപെടുന്ന ഒന്നാണ് പനി. പനിയുള്ള സമയത്ത് നമുക്ക് ക്ഷീണം കൂടുന്നു, വായുടെ രുചിയും നഷ്ടപ്പെടുന്നു.  

പനി 

അതുകൊണ്ട് തന്നെ വ്യത്യസ്ത രുചികൾ ഉള്ള ഭക്ഷണങ്ങൾ കഴിക്കാൻ തോന്നാം. എന്നാൽ, പനിയുളളപ്പോൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്.

ഭക്ഷണങ്ങൾ

പനിയുളളപ്പോൾ അമിതമായി കാപ്പി കുടിക്കുന്നത് ഒട്ടും നല്ലതല്ല. ഇതിൽ അടങ്ങിയിട്ടുള്ള കഫീൻ ക്ഷീണം വർധിപ്പിക്കാൻ ഇടയാകും.

കാപ്പി 

പനിയുളളപ്പോൾ ഇറച്ചി കഴിക്കുന്നതും ഒഴിവാക്കുക. കാരണം ഇതിൽ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനം പ്രയാസകരമാക്കും.

ഇറച്ചി

അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പനിയുളളപ്പോൾ കഴിക്കുന്നതും ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയാൻ കാരണമാകും.

മധുരം

പനിയുളളപ്പോൾ ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും. അതിനാൽ ഇവ ഒഴിവാക്കുക.

സിട്രസ് പഴങ്ങൾ

പനിയുളളപ്പോൾ പാലുല്പന്നങ്ങൾ കഴിക്കുന്നതും ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം ഇത് ദഹനക്കേടിലേക്ക് നയിച്ചേക്കും.

പാലുല്പന്നങ്ങൾ

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളിൽ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. പനിയുളളപ്പോൾ ഇവ കഴിക്കുന്നത് ദഹനം പ്രയാസകരമാക്കും.

വറുത്തതും പൊരിച്ചതും