06 July2025
Abdul Basith
Pic Credit: Unsplash
നമ്മുടെ ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങളിൽ ഒന്നാണ് തലവേദന. തലവേദനയിൽ നിന്ന് രക്ഷനേടാൻ ചില വഴികൾ പരീക്ഷിക്കാം.
ധാരാളം ധാരാളം വെള്ളം കുടിയ്ക്കണം. ഡീഹൈഡ്രേഷൻ തലവേദനയ്ക്ക് കാരണമാവും. 8-10 ഗ്ലാസ് വെള്ളമെങ്കിലും ദിവസേന കുടിയ്ക്കേണ്ടതുണ്ട്.
നെറ്റിയിൽ കോൾഡ് പാക്ക് വച്ചാൽ തലവേദനയിൽ നിന്ന് ആശ്വാസം ലഭിക്കും. കഴുത്തിന് പിന്നിൽ ചൂട് വെക്കുന്നതും തലവേദന നിയന്ത്രിക്കാൻ നല്ലതാണ്.
തലയുടെ ഇരുവശങ്ങളിലും കഴുത്തിലും ചുമലിലുമൊക്കെ മസാജ് ചെയ്താൽ ടെൻഷൻ കുറയും. ഇത് തലവേദന കുറയ്ക്കാൻ സഹായിക്കും.
കൃത്യമായ വായുസഞ്ചാരമുണ്ടാവണം. മോശം വായു തലവേദനയുടെ കാരണങ്ങളിൽ ഒന്നാണ്. ജനാലകൾ തുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്യാം.
ഡീപ് ബ്രീതിങ്, മെഡിറ്റേഷൻ, യോഗ പോലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാം. ഇതും തലവേദന നിയന്ത്രിക്കും.
തലവേദനയുടെ സമയത്ത് ചായയോ കാപ്പിയോ കുടിയ്ക്കുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും. ടെൻഷൻ കാരണമുള്ള തലവേദന കുറയും.
സ്ക്രീനിൽ തുടരെ നോക്കിക്കൊണ്ടിരിക്കുന്നത് തലവേദനയ്ക്ക് കാരണമാവും. അര മണിക്കൂറിൽ ബ്രേക്കുകളെടുക്കാൻ ശ്രദ്ധിക്കണം.