6 July 2025

Nithya V

Image Courtesy: Getty Images

വെറുതെ വലിച്ചെറിയേണ്ട, മത്തൻകുരു ദിവസേന കഴിച്ചാൽ...

മത്തൻ കുരു ഇനി വെറുതെ വലിച്ചെറിയേണ്ട, ദിവസേന മത്തൻ കുരു കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമെന്ന് വിദ​ഗ്ധർ‌ പറയുന്നു.

മത്തൻ കുരു

മത്തൻകുരുവിലെ ആന്റി ഓക്‌സിഡന്റുകളും ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവയും ഹൃദയാരോഗ്യത്തിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് മത്തൻ കുരു. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോ​ഗങ്ങളിൽ നിന്നുള്ള സംരക്ഷണം നൽകുന്നു.

രോഗ പ്രതിരോധം

ഇവയിൽ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാൻ ഉറക്ക കുറവ് അകറ്റാൻ സഹായിക്കുന്നു. കൂടാതെ മത്തങ്ങ വിത്തുകള്‍ക്ക് കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുമുണ്ട്.

ഉറക്കം

മത്തങ്ങ വിത്ത് ധാരാളം ധാതുക്കളാൽ സമ്പന്നമാണ്. ഇന രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

രക്തസമ്മർദ്ദം

മത്തങ്ങ വിത്തിൽ സിങ്കും മ​ഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. ഇവ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

എല്ലുകൾക്ക്

മത്തങ്ങ വിത്തിൽ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

ദഹനം

മത്തൻ വിത്ത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കണ്ണിന്റെ ആരോ​ഗ്യത്തിനും സഹായിക്കും.

കണ്ണിന്