31 JULY 2025
SHIJI MK
Image Courtesy: Getty Images
ചിലര്‍ക്ക് കാലം ഏതായാലും ശരീരം ഒന്നാകെ മൂടിയില്ലെങ്കില്‍ ഉറക്കം കിട്ടില്ല. അവര്‍ തല മുതല്‍ കാല് വരെ മൂടിയതിന് ശേഷമാണ് രാത്രി ഉറങ്ങാന്‍ കിടക്കുന്നത്.
എന്നാല്‍ ഒരുപാട് സമയം ഇത്തരത്തില്‍ തല വരെ മൂടി കിടന്നുറങ്ങുന്നത് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പറയപ്പെടുന്നത്.
തല മുതല്‍ കാല് വരെ മൂടി ഉറങ്ങുമ്പോള്‍ അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ അല്ലെങ്കില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുന്നതിന് കാരണമാകുന്നു.
മാത്രമല്ല രാത്രി മുഴുവന്‍ നിങ്ങള്‍ ഇത്തരത്തില്‍ കിടക്കുകയാണെങ്കില്‍ അത് ശരീരത്തിലെ ഓക്‌സിജന്റെ അളവും കുറയ്ക്കും.
തല വരെ മൂടി കിടക്കുമ്പോള്‍ ഓക്‌സിജന്‍ കുറയുന്നതോടൊപ്പം അമിതമായ ചൂട് കാരണം നിങ്ങള്‍ക്ക് ക്ഷീണം, തലവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും വരാം.
രാത്രി മുഴുവന്‍ തല വരെ മൂടി കിടക്കുന്നവരുടെ മാനസികാരോഗ്യ നില വഷളാകുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. തലച്ചോറിന്റെ ആരോഗ്യം മോശമാകും.
പുതപ്പ് മൂടി കിടക്കുന്നത് വഴി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍ ശ്വാസംമുട്ടല്‍ വരാം.
ആസ്ത്മയോ അല്ലെങ്കില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളോ ഉള്ള ആളുകളാണ് ഓക്‌സിജന്‍ കുറയുമ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത്.