30 July 2025
Jayadevan A M
Image Courtesy: Getty, Pexels
നിരവധി ആരോഗ്യഗുണങ്ങളാണ് തേങ്ങാവെള്ളത്തിനുള്ളത്. ആഴ്ചയില്‍ നാല് തവണ തേങ്ങാവെള്ളം കുടിക്കുന്നത് ദഹനം, വൃക്കകളുടെ പ്രവര്‍ത്തനം എന്നിവയ്ക്കും ജലാംശം നിലനിര്‍ത്തുന്നതിനും നല്ലത്
ഇതില്‍ പൊട്ടാസ്യം കൂടുതലായുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും, വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും നല്ലതാണ്
ദ്രാവകത്തിന്റെയും ഇലക്ട്രോലൈറ്റിന്റെയും അളവ് സന്തുലിതമായി നിലനിർത്താൻ തേങ്ങാവെള്ളം നല്ലതാണ്. വ്യായാമം ചെയ്യുന്നവര്‍ക്കും തേങ്ങാവെള്ളം ഗുണകരമാണ്.
ഏതാണ്ട് 150-200 മില്ലി വരെ തേങ്ങാവെള്ളം കുടിച്ചാല്‍ മതിയാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അമിതമായി കുടിക്കുന്നതുകൊണ്ട് പ്രത്യേകം പ്രയോജനമില്ല
രാവിലെയോ വ്യായാമത്തിന് ശേഷമോ തേങ്ങാവെള്ളം കുടിക്കുന്നതാണ് നല്ലത്. രാത്രി വൈകി തേങ്ങാവെള്ളം കുടിക്കുന്നത് ഒഴിവാക്കുകയാകും ഉചിതം
കായികതാരങ്ങൾ, പ്രായമായവർ, കുട്ടികൾ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ, നിർജ്ജലീകരണ സാധ്യതയുള്ളവർ തുടങ്ങിയവര്‍ക്ക് തേങ്ങാവെള്ളം ഗുണകരമായേക്കാം.
വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം തേങ്ങാവെള്ളം കുടിക്കുക. പ്രമേഹരോഗികളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം തീരുമാനമെടുക്കുക.
പബ്ലിക് ഡൊമെയ്‌നുകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല