31 July 2025
Jayadevan A M
Image Courtesy: Getty, Pexels
തിരക്കേറിയ ജീവിതരീതിയാണ് ഇന്ന് പലര്‍ക്കും. പലവിധ സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഒറ്റപ്പെടല്‍ നമ്മളെ തളര്‍ത്തും
മികച്ച സുഹൃത്തുക്കള്‍ വേണ്ടത് പ്രധാനമാണ്. നല്ല സൗഹൃദങ്ങളുണ്ടെങ്കില്‍ അത് നമ്മുടെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ കുറച്ചെങ്കിലും കുറയ്ക്കും
മെഡിബാങ്കുമായി സഹകരിച്ച് ന്യൂസ് കോർപ്പിന്റെ ഗ്രോത്ത് ഡിസ്റ്റിലറി നടത്തിയ പഠനത്തില്‍ ഓരോരോ സാഹചര്യങ്ങളില്‍ എത്ര സുഹൃത്തുക്കള്‍ വേണമെന്ന് പറയുന്നു
ആശ്രയിക്കാവുന്ന വ്യക്തിബന്ധങ്ങളുടെ എണ്ണവും മാനസികാരോഗ്യവും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്നാണ് വൈസ് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തല്‍.
മെച്ചപ്പെട്ട മാനസികാരോഗ്യമുണ്ടെന്ന് കരുതുന്നവര്‍ക്ക് ശരാശരി അഞ്ച് സുഹൃത്തുക്കളും, മാനസികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് അതില്‍ താഴെ കൂട്ടുകാരമാണുള്ളതെന്ന് നിരീക്ഷണം
അതുകൊണ്ട് തന്നെ ശരാശരി അഞ്ച് സുഹൃത്തുക്കളാണ് വേണ്ടതെന്നാണ് ഈ പഠന റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന അഭിപ്രായം.
പരിചയക്കാര്‍ ചുറ്റിലുണ്ടെങ്കിലും വിശ്വസിക്കാനാളില്ലാതെ ഏകാന്തത ജീവിതം നയിക്കുന്ന നിരവധി പേരുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.
ഒരു പഠനറിപ്പോര്‍ട്ടിലെ കണ്ടെത്തലാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല