21 February 2026

Aswathy Balachandran

പ്രമേഹമുള്ളവർക്ക് ചക്ക കഴിക്കാമോ? 

Image Courtesy: Unsplash

ചക്ക ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. ചക്കക്കാലമായതോടെ ഇനി എല്ലാ വീട്ടിലും പലരൂപത്തിൽ വിഭവങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

ചക്ക 

ചക്കപ്രേമികളിലെ പ്രമേഹരോ​ഗികൾക്കുള്ള പ്രധാന സംശയമാണ് ഇത് കഴിക്കാമോ എന്നത്. മധുരമുള്ള എന്ത് കഴിക്കാനും സംശയിക്കുന്ന ഇവർക്കും ചക്ക ധൈര്യമായി കഴിക്കാം. 

പ്രമേഹരോ​ഗികൾ

ചക്കയിലെ ഉയർന്ന ഫൈബർ (നാരുകൾ) ദഹനാരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

നാരുകൾ

കലോറിയും ഫാറ്റും കുറഞ്ഞ ഭക്ഷണമായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് പച്ച ചക്ക മികച്ച ഓപ്ഷനാണ്. ഇത് വയർ നിറഞ്ഞ സംതൃപ്തി നൽകുന്നു.

ശരീരഭാരം

ചക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

ഹൃദയാരോഗ്യം

വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും ചക്ക സഹായിക്കും.

രോഗപ്രതിരോധം

ചക്കയിലെ ഫ്‌ളവനോയിഡുകളും കരോട്ടിനോയിഡുകളും ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് (സമ്മർദ്ദം) കുറയ്ക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

ആന്റിഓക്‌സിഡന്റുകൾ

ചക്ക അമിതമായി കഴിക്കുന്നത് വയറുവീക്കത്തിനും ഗ്യാസിനും കാരണമാകും. കൂടാതെ, പൊട്ടാസ്യം കൂടുതലായതിനാൽ വൃക്കരോഗികൾ ചക്ക ഉപയോഗിക്കുമ്പോൾ വിദഗ്ദ്ധ നിർദ്ദേശം തേടേണ്ടതാണ്.

അമിത ഉപയോഗം