19 FEB 2026

NEETHU VIJAYAN

മഞ്ഞളും തേനും വെറും വയറ്റിൽ കഴിച്ചാൽ...  ഈ രഹസ്യം അറിയാമോ

 Image Courtesy: Getty Images

രാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് ചായയാണോ നിങ്ങളുടെ പതിവ്. എങ്കിൽ വേ​ഗം മാറ്റിക്കോ. പകരം മഞ്ഞളും തേനും ചേർത്ത മിശ്രിതം കഴിച്ചു നോക്കൂ.

മഞ്ഞളും തേനും

മഞ്ഞളിലെ കുർക്കുമിനും തേനും ചേരുമ്പോൾ അത് ഏറ്റവും നല്ല ആൻ്റിബയോട്ടിക്കായി മാറുന്നു. വൈറൽ പനിയും ജലദോഷവും പമ്പകടക്കാൻ ഇത് മതി.

ആൻ്റിബയോട്ടിക്ക്

വെറും വയറ്റിൽ ഇത് കഴിക്കുന്നത് കരളിനെ ശുദ്ധീകരിക്കാനും ശരീരത്തിലെ അനാവശ്യ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കുന്നു. ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ കഴിക്കുക.

കരളിന്

ഗ്യാസ്, അസിഡിറ്റി, വയറു വീർക്കൽ എന്നിവയ്ക്ക് മഞ്ഞളും തേനും നല്ലതാണ്. ദഹനവ്യവസ്ഥയെ ശാന്തമാക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യും.

ദഹനം

രക്തം ശുദ്ധീകരിക്കാൻ മഞ്ഞളിന് ‌കഴിവുണ്ട്. ദിവസവും രാവിലെ ഇത് കഴിക്കുന്നത് മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിന് ഉള്ളിൽ നിന്നുള്ള തിളക്കം നൽകാനും നല്ലതാണ്.

ചർമ്മത്തിന്

മഞ്ഞൾ നീർക്കെട്ട് കുറയ്ക്കുന്നു. സന്ധിവേദനയും വിട്ടുമാറാത്ത ശരീരവേദനയും അനുഭവിക്കുന്നവർക്ക് ഈ കൂട്ട് ഒരു മികച്ച ഔഷധമാണ്.

സന്ധിവേദന

ഗർഭിണികൾ, കുട്ടികൾ, ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവർ ഇത്തരം കൂട്ട് ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.

ശ്രദ്ധിക്കുക