19 February 2026
Jayadevan A M
Image Courtesy: Getty
എത്ര മികച്ച പാചകക്കാരാണെങ്കിലും ഇടയ്ക്ക് ചില അബദ്ധങ്ങള്‍ പറ്റും. കറിക്ക് ഉപ്പു കൂടുന്നതാണ് പ്രധാന അബദ്ധങ്ങളിലൊന്ന്
കറിയിലെ ഉപ്പ് കുറയ്ക്കാനുള്ള ചില പൊടിക്കൈകള്‍ നമ്മുടെ അടുക്കളകളില്‍ തന്നെയുണ്ട്. അവയില്‍ ചിലത് പരിശോധിക്കാം
ഇവിടെ പരാമര്‍ശിക്കുന്ന പൊടിക്കൈകള്‍ എല്ലാ കറികള്‍ക്കും അനുയോജ്യമല്ല. ഓരോ കറിക്കും അനുയോജ്യമായത് മാത്രം തിരഞ്ഞെടുക്കുക
തേങ്ങാപ്പാല്‍ ചേര്‍ക്കാവുന്ന കറിയാണെങ്കില്‍ അത് ഒരു മാര്‍ഗമാണ്. ഉപ്പ് കൂടി കറിയിലേക്ക് കട്ടിയോടെ തേങ്ങാപ്പാല്‍ ചേര്‍ക്കുക.
ഗോതമ്പു പൊടി കുഴച്ചു ചെറിയ ഉരുളകളാക്കുക. അത് കറികളില്‍ ഇട്ട് കുറച്ചുനേരം തിളപ്പിച്ചാല്‍ ഉപ്പ് കുറയും
കറിയില്‍ ഉപ്പ് കൂടുതലാണെങ്കില്‍, ഉരുളക്കിഴങ്ങ് ചെറുതായി മുറിച്ച് കഷണങ്ങളാക്കി ചേര്‍ക്കുക. കുറച്ച് നേരം വേവിക്കുക
ഒരു ടേബിള്‍ സ്പൂണ്‍ തൈര് കറിയില്‍ ചേര്‍ക്കുന്നതും ഉപ്പ് കുറയ്ക്കാന്‍ നല്ലതാണ്. അധികം പുളിയില്ലാത്ത തൈരാണ് നല്ലത്
ഒരു നുള്ള ശര്‍ക്കരയോ, പഞ്ചസാരയോ ചേര്‍ക്കുന്നതും ഉപ്പ് കുറയ്ക്കാന്‍ നല്ലതാണ്. ഈ മാര്‍ഗങ്ങള്‍ എല്ലാ കറികള്‍ക്കും അനുയോജ്യമല്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍ക്കുക