13 June 2026

SHIJI MK

മത്തന്‍ കഴിച്ചാല്‍  ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി

Image Credit: Getty  Images

ഭക്ഷണത്തില്‍ നന്നായി ശ്രദ്ധിച്ച് മുന്നോട്ട് പോകേണ്ടവരാണ് പ്രമേഹരോഗികള്‍. ഭക്ഷണത്തില്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഷുഗര്‍ ലെവല്‍ അതിവേഗത്തില്‍ കുതിച്ചുയരും.

പ്രമേഹം

തെറ്റായ ഭക്ഷണശീലം തന്നെയാണ് പ്രമേഹം വരുന്നതിന് പ്രധാന കാരണം. ജീവിതശൈലിയില്‍ പുലര്‍ത്തുന്ന തെറ്റായ പ്രവണതകള്‍ ഓരോരുത്തരെയും രോഗികളാക്കി മാറ്റുന്നു.

ഭക്ഷണശീലം

പ്രമേഹരോഗികള്‍ക്ക് ഒട്ടുമിക്ക ഭക്ഷണങ്ങളൊന്നും തന്നെ കഴിക്കാന്‍ സാധിക്കില്ല. എന്നാല്‍ എല്ലാം അങ്ങനെ വേണ്ടെന്ന് ജീവിക്കാനും പറ്റില്ലല്ലോ? പ്രമേരോഗികള്‍ക്ക് മത്തന്‍ കഴിക്കാമോ?

എന്തെല്ലാം?

മത്തനിലെ ഗ്ലൈസെമിക് സൂചിക 75 ആണ്. അതിനാല്‍ തന്നെ മത്തന്‍ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നലതല്ലെന്ന ഒരു ധാരണ സൃഷ്ടിക്കുന്നുണ്ട്. മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ എന്ന് നോക്കാം.

മത്തന്‍

ഗ്ലൈസെമിക് സൂചിക വളരെ ഉയര്‍ന്നതാണെങ്കിലും മത്തനിലെ ഗ്ലൈസെമിക് ലോഡ് കുറവായതിനാല്‍ ചെറിയ അളവില്‍ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല, എന്നാല്‍ ഒരിക്കലും അമിതമാകാന്‍ പാടില്ല.

കഴിക്കാം

മത്തനില്‍ ഉയര്‍ന്ന അളവില്‍ നാരുകളും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയതിനാല്‍ തന്നെ, മത്തനിലെ പഞ്ചസാരയെ സാവധാനത്തില്‍ മാത്രമേ രക്തത്തിലേക്ക് ആഗിരണം ചെയ്യുകയുള്ളൂ.

കാര്‍ബോഹൈഡ്രേറ്റ്

മത്തനിലുള്ള ഉയര്‍ന്ന അളവ് നാരുകള്‍ ദഹനത്തിന്റെ വേഗത കുറയ്ക്കാന്‍ സഹായിക്കും. മഗ്നീഷ്യംസ വൈറ്റമിന്‍ ഇ, വൈറ്റമിന്‍ എ തുടങ്ങിയ പോഷകങ്ങളും ഉയര്‍ന്ന അളവില്‍ തന്നെ മത്തനിലുണ്ട്.

ദഹനം

ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ഹോര്‍മോണ്‍ ലെവല്‍ ബാലന്‍സ് ചെയ്യുന്നതിനും സഹായിക്കുന്ന അപൂരിത കൊഴുപ്പും മത്തനിലുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

കൊഴുപ്പ്